ഗ്രെ കളർ ചുരിദാറിൽ അണിഞ്ഞൊരുങ്ങി, സുന്ദരി ആയി തന്റെ റൂമിൽ നിന്നും പുറത്ത് വന്ന രഞ്ജുവിനെ കണ്ട് സുലോചന കണ്ണ് മിഴിച്ചു നിന്നു.
തന്റെ മകളിൽ നിന്നും കണ്ണെടുക്കാൻ ആവാതെ, സുലോചന രഞ്ജുവിന്റെ കവിളിൽ തന്റെ കൈ പത്തി വച്ച് സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു : എന്റെ പഴയ രെഞ്ചു………
ലിപ് ഗ്ലോ ഇട്ട ചുണ്ടിൽ നിന്നും നല്ലൊരു പുഞ്ചിരി തന്റെ അമ്മക്കായ് സമ്മാനിച്ചു രഞ്ജിത…….
സുലോചന : ഇന്നെന്തു പറ്റി എന്റെ കുട്ടിക്ക്…
രെഞ്ചു : ഇന്ന് ഹരിയുടെ റൂം മേറ്റ് വരുന്ന ദിവസം അല്ലെ. സാധനങ്ങൾ വാങ്ങണ്ടേ.. അതും അഞ്ചു ആയി വേണ്ടേ വാങ്ങാൻ…. അമ്മ മറന്നോ?..
സുലോചന : എയ് മറന്നിട്ടില്ല. പക്ഷെ ഇങ്ങനെ അണിഞ്ഞൊരുങ്ങേണ്ട ആവശ്യം ഉണ്ടോ?..
രെഞ്ചു : അല്ലെങ്കിൽ മോശം ഹരിക്ക് അല്ലെ അമ്മേ…
സുലോചന ഒന്ന് ഇരുത്തി മൂളി…. മ്മ്മ്മ്മ്മ്മ്മ്…….
അതികം ജോലി കടയിൽ ഇല്ലാത്തത് കൊണ്ട് സുലോചന ടി വി യിൽ തന്നെ ആയിരുന്നു അന്ന്..
ടി വി യിൽ കളിച്ചു കൊണ്ടിരുന്ന സിനിമ, എത്രയോ വട്ടം കണ്ടിട്ടുള്ള സിനിമ……….സുലോചനക്ക് എഴുന്നേൽക്കാൻ പോലും തോന്നിയില്ല പരസ്യ സമയത്ത് പോലും……
വെങ്കലം…..മനോജ് കെ ജയനും, മുരളിയും, ഏട്ടൻ അനിയൻ മാരായി അഭിനയിച്ച, അവരുടെ അമ്മയായി കെ പി സ് സി ലളിത, മുരളിയുടെ ഭാര്യ ആയി വരുന്ന ഉർവശി,,,, തന്റെ രണ്ടു മക്കൾക്കും കൂടെ ഒരു ഭാര്യ തന്നെ മതി എന്ന് മന്നസിൽ കണക്ക് കൂട്ടി കരുക്കൾ നീക്കുന്ന അമ്മ………..
സുലോചനക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി, സിനിമയിലെ സീനുകൾ കണ്ടിട്ട്…….. രെഞ്ചുവിലെ മാറ്റം… താൻ ആഗ്രഹിച്ച മാറ്റം..പക്ഷെ അതിന്…. എയ്… അങ്ങിനൊന്നും….. ഹരി…… എയ്………..താൻ ചുമ്മാ…..