മെസ്സേജ് കണ്ട രെഞ്ചു ഒരു നിമിഷം ആലോചിച്ച ശേഷം തിരിച്ചയച്ചു : ഹരീ, അത് തന്നെ എനിക്കും പറയാൻ ഉള്ളൂ. നടന്നത് നടന്നു. വേറെ ആരും അറിയരുത്.
ഹരിക്ക് അൽപം ആശ്വാസം തോന്നി ആ മെസ്സേജ് കണ്ടിട്ട്.. ഒരു മെസ്സേജ് കൂടെ വന്നു………..
രെഞ്ചു : ഹരീ.. ഒരു പക്ഷെ നീ എന്നെ മനസ്സിലാക്കിയത് കൊണ്ടാവാം, ഇന്നലെ അങ്ങിനെ ഒക്കെ നടന്നത്. നീ മനസ്സിലാക്കിയ പോലെ വേറെ ആരും മനസ്സിലാക്കിയിട്ടില്ല. അത് കൊണ്ട്, എന്നോട് മിണ്ടാതെ ഇരിക്കരുത്. എനിക്ക് നീയല്ലാതെ വേറെ ആരും ഇല്ല ഉള്ള് തുറക്കാൻ….
ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു….
ഹരി: ചേച്ചിടെ കൂടെ തന്നെ ഉണ്ടാവും… എപ്പോഴും……
രഞ്ജുവിന്റെ മുഖത്തും പുഞ്ചിരി വിടർന്നു…..
……………………………………………………………..
ഉച്ചക്ക് സംസാരിക്കുമ്പോൾ ഇന്നലെ നടന്ന കാര്യത്തെ പറ്റി ഒന്നും ചോദിക്കാതെ ഉള്ള ഹരിയുടെ സംസാരം കേട്ട് അഞ്ജുവിന് എന്തോ സംശയം തോന്നി ഹരിയുടെ മനസ്സ് ശരിയല്ല എന്ന്.
അഞ്ചു അങ്ങോട്ട് ചോദിച്ചു : ഇന്നലെ ഉറങ്ങി,, ഇപ്പോഴും ഒന്നും ചോദിക്കുന്നില്ലല്ലോ.. ഇന്നലെ എന്താ ജിമ്മിൽ നടന്നത് എന്ന്..
ഹരി : എനിക്ക് അറിയണ്ട… ചോദിക്കുമ്പോൾ പറയാതെ, എന്റെ ആകാംക്ഷ കൂട്ടി കൂട്ടി, എന്നെ ഫിറ്റാക്കിച്ചതും പോരാ..
അഞ്ചു : അത് രാത്രി പറയാം എന്ന് വച്ചയിരുന്നില്ലേ ഹരീ.. സോറി.. ഇപ്പോൾ പറഞ്ഞാൽ, ജോലി ഉള്ളത് അല്ലെ?..
ഹരിക്ക് സത്യം പറഞ്ഞാൽ മൂഡ് ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഹരി ജോലി ഉണ്ടെന്ന് പറഞ്ഞു വേഗം ഫോൺ കട്ട് ചെയ്തു.