അതിന് പുറമെ ആണ് അഞ്ജുവിന്റെ രാവിലെ തന്നെ സ്നേഹത്തോടെ ഉള്ള ശകാരം ” ഇങ്ങനെ തുടങ്ങിയാൽ ശരിയാവില്ല ട്ടോ. ചേച്ചിയുടെ സെന്റി അടി കേട്ട്, ഇങ്ങനെ ഓവർ ആയി കുടിച്ചാൽ എങ്ങിനെയാ. ഞാനാ നിന്റെ ഭാര്യ. അല്ലാതെ ചേച്ചി അല്ല “…
ഇന്നലെ രാത്രി………….
ജോലി തിരക്ക് പറഞ് രെഞ്ചു ഈ ഇട ആയി ഹരിയോട് സംസാരം വളരെ അധികം കുറച്ചിരുന്നു. എങ്കിലും ഹരി നല്ല ഉദ്ദേശത്തോടെ തന്നെ ദിവസവും ഒരുപാട് മെസേജ് അയച്ചിരുന്നു. തമാശകൾ ആയും, ട്രോൾ ആയും എല്ലാം……
കുറച്ചൂടെ കഴിഞ്ഞാൽ അഞ്ജുവിനോട് രണ്ടെണ്ണം അടിച്ച് മൂഡായി സംസാരിക്കാം എന്ന് കരുതി, അതിന് മുൻപ് തന്നെ പതിവ് പോലെ ഗുഡ് നൈറ്റ് അയച്ചു രഞ്ജുവിന്.
തിരിച്ച് ഗുഡ് നൈറ്റ് മാത്രം പ്രതീക്ഷിച്ച ഹരിക്ക് ” ഇന്ന് നേരത്തേ ആണല്ലോ ” എന്ന മെസ്സേജ് ആണ് വന്നത്.
ഹരി : കിടക്കാറായിട്ടില്ല ചേച്ചി. എന്നും അയക്കുന്നത് പോലെ അയച്ചതാ. ചേച്ചി ആണെങ്കിൽ നല്ല തിരക്കല്ലേ ഈ ഇട ആയി.
” എത്ര ശ്രമിച്ചും ഹരി തന്റെ സ്വപ്‌നങ്ങൾ വരുന്നത് മാറ്റാൻ രഞ്ജുവിന് കഴിഞ്ഞില്ല എന്ന് മാത്രം അല്ല അത് ഇഷ്ടപ്പെടാനും തുടങ്ങി രഞ്ജുവിന്റെ മനസ്സ്.
അതിന് പുറമെ തന്റെ പെങ്ങൾ അഞ്ജുവിനെ എന്തിനും മനസ്സ് അറിഞ്ഞു സപ്പോർട് ചെയ്യുന്ന അവൾക്ക് വേണ്ടി വാദിക്കുന്ന, ഹരിയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് അഹങ്കാരം ആയി തുറന്നു പറയുന്ന അഞ്ജുവിനോട് അസൂയ പേരുകാനും തുടങ്ങിയിരുന്നു രഞ്ജുവിന് “..
രെഞ്ചു : കല്യാണ വർക് വന്നാൽ പിന്നെ നിക്കാൻ പറ്റില്ല.
ഹരി : മ്മ്മ്… ശരി ശരി…