പക്ഷെ അന്നും മിണ്ടാതെ, ഒന്നുമറിയാത്ത പോലെ ഭാവിക്കാൻ ആണ് സുലോചന അന്ന് തീരുമാനിച്ചത്, കാരണം ഒരിക്കൽ നഷ്ടപ്പെട്ട തന്റെ മകൾ രഞ്ജിതയെ തനിക്ക് തിരിച്ച് തന്നത്, അല്ലെങ്കിൽ ഇപ്പോൾ കാണുന്ന രീതിയിൽ അവളെ വളർത്താൻ സഹായിക്കുന്നത്, അവളുടെ നെടും തൂൺ അവൻ ആണ് എന്ന് ഉള്ള തിരിച്ച് അറിവ് കൊണ്ടായിരുന്നു അത്.
……………………………………………………………..
തന്റെ ലോൺ ബാധ്യതകൾ, ഇത്ര വേഗം തീരും, അല്ലെങ്കിൽ അഞ്ജുവും രഞ്ജുവും കൂടെ തീർക്കും എന്ന് ഹരി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
എല്ലാം വിട്ട് നാട്ടിലേക്ക് പോവണം എന്നുണ്ട്, പക്ഷെ കഴിഞ്ഞില്ല.. കഴിയുമായിരുന്നില്ല….അതിന്റെ പ്രധാന കാരണം ബെന്നി ചേട്ടൻ ആയിരുന്നു.
ലീവിന്റെ സമയം ആയും, ലീവ് പോലും എടുക്കാതെ ഇവിടെ നിൽക്കുന്നതിന്റെ കാരണവും ഇത് തന്നേ ആയിരുന്നു.
താനും, തന്റെ ഭാര്യയും കൂടെ ഒപ്പിച്ച പണിയിൽ ഇന്ന് ഏറ്റവും വേദനിക്കുന്ന ആൾ ബെന്നി ചേട്ടൻ ആണ് എന്നുള്ള തിരിച്ചറിവായിരുന്നു അത്.
തനിക്ക് തന്നേ പലപ്പോഴും തന്റെ ഭാര്യ ആയ അഞ്ജുവിനോട് സംസാരിക്കാൻ അവളുടെ തിരക്ക് കാരണം സമയം കിട്ടാറില്ല. അങ്ങിനെ ഉള്ളപ്പോൾ ബെന്നിയുമായി, ശരിക്ക് പറഞ്ഞാൽ പൂർണമായും കോൺടാക്ട് അഞ്ചു ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.
താൻ ഈ റൂമിൽ വന്നപ്പോൾ ഉള്ളതിനേക്കാൾ മുഴു കുടിയിലേക്ക് കടന്ന ബെന്നി ചേട്ടനെ,,,, വയ്യാതായി ആശുപത്രിയിൽ കൊണ്ട് പോയത് ഹരി ആയിരുന്നു…
കുടി നിർത്തിയെ പറ്റൂ എന്ന് ഡോക്ടർ കട്ടായം പറഞ്ഞു കഴിഞ്ഞു. ഇനി കുടിച്ചാൽ മരണം മാത്രം മുന്നിൽ കണ്ടാൽ മതി എന്നുള്ള ഡോക്ടറുടെ വാണിംഗ്…