അമ്മ : അച്ഛനെ കളിയാക്കുന്നോ .. അച്ഛന്റെ ഒരു കാര്യം നിനക്ക് കിട്ടി .. അച്ഛന്റെ നല്ല മനസ്സ് നിനക്ക് കിട്ടിയില്ലേ ..
ഞാൻ : അച്ഛനോട് ഉള്ള ഇഷ്ടം കണ്ടില്ലേ അച്ഛാ .. ഇപ്പഴും സ്കൂൾ കുട്ടികളെ പോലെ പ്രേമിച്ചു നടക്കുവാ …
അമ്മ : അതാ സ്നേഹം … നീ പോയി കുളിച്ചിട്ട് വാ.. അച്ഛൻ നിനക്ക് ഒരു ഐ ഫോൺ മേടിച്ചു വെച്ചിട്ടുണ്ട് ..
ഞാൻ : എന്തിയെ അച്ഛാ ..
അമ്മ : നീ ആദ്യം കുളിച്ചിട്ട് വാ .. എന്നിട്ട് തരാം .
അങ്ങനെ ഞാൻ കുളിക്കാൻ പോയി .. അങ്ങനെ പുതിയ ഐ ഫോൺ എനിക്ക് കിട്ടി .. അങ്ങനെ രാത്രി ആയി .. ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞോണ്ടിരിന്നു .. അങ്ങനെ നാളെ ഫാമിലി ആയിട്ട് വാഗമൺ പോവാൻ ഇരുന്നു … കുറേ നാളായി ഞങ്ങൾ ഫാമിലി ആയിട്ട് ഒരു ട്രിപ്പിന് പോയിട്ട് .. അതിന്റെ ഇടയ്ക്ക് എന്റെ ബാംഗ്ളൂർ വിശേഷം ചോദിച്ചു …
അച്ഛൻ : നിന്റെ കൂടെ താമസിക്കുന്ന ചെറുക്കൻ എന്തുവാ പേര് .. അവൻ എന്തോ ചെയ്യുവാ ..
ഞാൻ : ചേട്ടന്റെ പേര് സഞ്ജു .. പുള്ളി ഒരു സെയിൽസ് കമ്പനിയിലാണ് ..
അമ്മ : അവന്റെ ഇപ്പം ബെസ്റ്റ് ഫ്രണ്ടാണ് ഇപ്പം .. ഇത് വരെ ആ ചെറുക്കനെ ഒന്ന് പരിചയപെടുത്തിയില്ല …
ഞാൻ : വർക്ക് അല്ലെ അമ്മ ഉറപ്പായിട്ടും നിങ്ങളെ രണ്ടു പേരേയും പരിചയപ്പെടുത്താം …
അച്ഛൻ : എന്താവായാലും കിടക്കാം.. നാളെ പോവണ്ടതാ ..
അങ്ങനെ വാഗമൺ പോയി .. നല്ല ഒരു ട്രിപ്പ് .. അച്ഛന്റെ അമ്മയുടെയും സ്നേഹം അടിപൊളി ആണ് . കാരണം വാഗമൺ ട്രിപ്പിന് പോയപ്പോൾ ഫസ്റ്റ് കല്യാണം കഴിച്ചു ഹണിമൂൺ ട്രിപ്പിന് പോവുന്നത് പോലെ അച്ഛനും അമ്മയും സ്നേഹം കണ്ടാൽ .. ആ ഒരു കാര്യത്തിൽ അച്ഛനോടും അമ്മയോടും അസൂയ ഉണ്ട് …