അളക നന്ദ [Story Teller]

Posted by

 

നിനക്ക് നല്ല ചുള്ളത്തി ഗേൾ ഫ്രണ്ട്സിനെ ഞാൻ റെഡി ആക്കി തരാം…ഹമ്മ്,, എന്താ നിന്റെ മനസ്സിലുള്ള ഒരു സങ്കൽപം?? കേൾക്കട്ടെ ??

 

അവൻ ഒന്ന് ആലോചിച്ചു…. അവനെന്തോ പറയാൻ വന്നിട്ട് പിന്നെ അത് വേണ്ടെന്നു വച്ചു … എനിക്ക് മനസ്സിലായി… അവന്റെ മനസ്സിലെ സങ്കൽപം ഞാൻ ആണ്…!!!

 

ഹമ്മ്… ഞാൻ ഒരു കള്ള ചിരിയോടെ കണ്ണിറുക്കി തല കുലുക്കി … മനസ്സിലായി എന്ന മട്ടിൽ …

നന്ദു ഒന്നു പതറി… ഞാൻ അവന്റെ മനസ്സ് വായിക്കുന്നുണ്ടെന്നു അവനു മനസ്സിലായി… പതർച്ചയോടെ അവൻ കണ്ണ് താഴ്ത്തി…

 

ഏയ് … thats ഒക്കെ ഡാ… കൂൾ… നിനക്ക് അത് എന്നോട് പറഞ്ഞാൽ എന്താ? എന്തിനാ നാണിക്കുന്നേ ?? ബി കോൺഫിഡന്റ് ഡാ… കോൺഫിഡന്റ് ആയ ചെക്കെന്മാരെയാ ഗേൾസിന് ഇഷ്ടം…

ഹമ്മ്.. എന്തായാലും ഞാൻ ഇപ്പൊ ബ്രേക്ക് അപ്പ് കഴിഞ്ഞു ഫ്രീ ആണ്… കുറച്ചു നാളേക്ക് എന്നെ നിന്റെ ഗേൾ ഫ്രണ്ട് ആക്കുമോ ?? പ്ലീസ് ഡാ… ഞാൻ കൊഞ്ചി…

 

അവൻ കൗതുകത്തോടെ എന്നെ നോക്കി… ഞാൻ തമാശയാണോ … കാര്യമായിട്ടാണോ ചോദിക്കുന്നത് എന്നവന് മനസ്സിലായില്ല….

 

ഹമ്മ്… ഓക്കേ …അവനും വിട്ടില്ല …കള്ളൻ …

 

കുറച്ചൂടെ കടത്തി പറയാൻ ഞാൻ തീരുമാനിച്ചു…

 

ഹമ്മ്… ഡാ… ഇന്ന് നീ കണ്ടില്ലേ?? ഫോട്ടോസ് എടുത്തപ്പോൾ പ്രിയക്ക് കിസ്സ് ചെയ്യാൻ മടിയാരുന്നു… പക്ഷെ കാർത്തിക് ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു… അതുകൊണ്ടു അവർക്കു ഒരു ബ്യൂട്ടിഫുൾ മൊമെന്റ് കിട്ടിയില്ലേ?? പിന്നീട് എപ്പോഴും ഓർമ്മിക്കാൻ ഒരു ബ്യൂട്ടിഫുൾ മെമ്മറി??

Leave a Reply

Your email address will not be published. Required fields are marked *