ആദ്യം വൈൻ ഉണ്ടായിരുന്നു… ഞങ്ങൾ വൈൻ രുചിച്ചു… എല്ലാം കിടിലൻ ഡിഷസ് ആയിരുന്നു… അവസാനം… അവർ ജ്യൂസ് കൊണ്ടുവന്നു… ഒരു ഗ്ലാസ് .. രണ്ടു സ്‌ട്രോ 😱 😆…
ഹമ്മ്.. ഇവന്മാർ നമ്മളെ കപ്പിൾസ് ആക്കിയേ വിടുവൊള്ളന്നു തോന്നുന്നു… ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി…
ഡി …ഒരു ഗ്ലാസ് കൂടി ചോദിക്കണോ???
ഓഹ്…ഈ മണ്ടൻ… ഞാൻ തലയ്ക്കു കൈ കൊടുത്തു …😱
ഡാ…..നമ്മൾ കപ്പിൾസ് ആണ്… ബി റൊമാന്റിക് … ഇങ്ങനെ ഒകെ ആണേൽ വല്ല പെൺപിള്ളേരേം വളക്കാണേൽ നീ കുറെ കഷ്ടപ്പെടും… ഞാൻ കളിയാക്കി…
മര്യാദക്ക് കുടിച്ചോ…
ഞാൻ ഗ്ലാസ് ഞങ്ങളുടെ നടുവിലേക്ക് വച്ചു … ഒരു സ്ട്രോ വായിലേക്ക് എടുത്തു… അവനും പതിയെ മുഖം താഴ്ത്തി…
ഞങ്ങൾ പതിയെ ജ്യൂസ് വലിച്ചു കുടിച്ചു…
അവന്റെ മുടിയിഴകൾ എന്റെ നെറ്റിയിൽ ഉരസി…
ഞാൻ കണ്ണുയർത്തി നോക്കി… അവന്റെ കണ്ണുകൾ എന്നിലാണ്!!! ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു… ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി കള്ള ചിരിയോടെ ജ്യൂസ് വലിച്ചു കുടിച്ചു….
എന്റെ കണ്ണുകളെ നേരിടാനാവാതെ അവൻ കണ്ണ് താഴ്ത്തി….
ഹമ്മ്… ചെറിയ കള്ളത്തരം ഓക്കേ കയ്യിലുണ്ടല്ലോ… ഞാൻ അവനെ ടീസ് ചെയ്തു…
എന്ത് കള്ളത്തരം… അവൻ പതർച്ചയോടെ ചോദിച്ചു…
ഹമ്മ്… ഒന്നുമില്ല… ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…
അവൻ വീണ്ടും എന്നെ കൺഫ്യൂഷനിൽ നോക്കി…
അവനു ഒരു സൂചന കൊടുക്കാൻ ഞാൻ തീരുമാനിച്ചു… കാര്യങ്ങൾ മുന്നോട്ടു നീങ്ങണമല്ലോ… അതിനു അവനു ആദ്യം ധൈര്യം കൊടുക്കണം…