അളക നന്ദ [Story Teller]

Posted by

എല്ലാത്തിലും ഉപരിയായി ഇന്ന് യദുവിനെ കുറിച്ച് ചിന്തിച്ചതേ ഇല്ല!!! അവൾ സന്തോഷത്തോടെ ഓർത്തു…

ഇവിടെ അതിലും വലിയ കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത് !!!

 

എന്തൊക്കെയാ ഇന്ന് സംഭവിച്ചത് …

 

നന്ദു തന്റെ മുഖം കൈകുമ്പിളിൽ എടുത്തത് ഒരു നിമിഷം അവളുടെ മനസ്സിലേക്ക് വന്നു…

ഓഹ് … ഒരു നിമിഷം താൻ ഫ്രീസ് ആയി പോയി…… അവൻ ചുംബിച്ചു എന്ന് തന്നെ കരുതി…

അവൻ ചുംബിച്ചിരുന്നുവെങ്കിൽ… എങ്ങനെ ആവും ആ ഫീൽ …അവൻ തന്റെ ചുണ്ടുകൾ നുണയുന്നത് അവൾ മനസ്സിൽ ഇമാജിൻ ചെയ്തു… ഹമ്മ്… അവളുടെ ഉള്ളിൽ ഒരു കുളിരു പടർന്നു…

 

തന്റെ മനസ്സ് അത് കൊതിക്കുന്നുണ്ടെന്നു ഒരു ഉൾക്കിടിലത്തോടെ അവൾ മനസ്സിലാക്കി…

 

ശോ .. എന്തൊക്കെയാ താൻ ചിന്തിക്കുന്നേ… അവൾ അവളുടെ മനസ്സിനെ ശാസിച്ചു…

 

പക്ഷെ നന്ദുവിനും ആ ഫീൽ തന്നെ ആവില്ലേ ഉണ്ടായിട്ടുണ്ടാവുക?? അവനും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ആ ചുംബനത്തിനു??? ഉണ്ട് എന്നവൾക്കു ഉറപ്പായിരുന്നു…

 

എന്തായാലും ഈ ട്രിപ്പ് കഴിയുബോളെക്കും ഞങ്ങളുടെ ബന്ധം വേറൊരു തലത്തിൽ എത്തുമെന്ന് അവൾക്കു ഉറപ്പായി …. ഇവിടെ അവർക്കു സർവ സ്വാതന്ത്ര്യം ഉണ്ട്…

 

പക്ഷെ എന്തോ അവൾക്കു അതിൽ കുറ്റബോധം ഒന്നും തോന്നിയില്ല !!! പകരം ഒരു ത്രിൽ ആണ് തോന്നുന്നത്….

 

യദു ചീറ്റ് ചെയ്തതോടെ അവൾക്കു അങ്ങനെ ഉള്ള റിലേഷൻസിൽ ഉള്ള വിശ്വാസമേ നഷ്ടപ്പെട്ടിരുന്നു…

 

ഒരു സമയത്തു ആ ആഘാതം ഓവർ കം ചെയ്യാൻ പറ്റില്ല എന്ന് വരെ അവൾക്കു തോന്നിയിരുന്നു… പക്ഷെ ഇന്ന് അതിനെ കുറിച്ച് ചിന്തിച്ചതെ ഇല്ല.!!!.. അത് നന്ദു കൂടെ ഉള്ളത് കൊണ്ടാണ് .. ഈ പുതിയ ഡെവെലപ്മെന്റ്സ് കൊണ്ടാണ്… അത് മുന്നോട്ടു കൊണ്ട് പോകാൻ തന്നെ അവൾ തീരുമാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *