ഹമ്മ്… ഇനിയും ഒരാഴ്ച ഉണ്ട്…ഭാഗ്യമുണ്ടെങ്കിൽ ഇനിയും പലതും സംഭവിക്കും….
ഇവിടെ വന്നപ്പോൾ ഒരു റൂം ആണ് എടുത്തത്…
വീട്ടിൽ ആണെങ്കിലും അവർ അങ്ങനെ ഒരു റൂമിൽ താമസിച്ചിട്ടില്ല… പിന്നെ അവൾ ജോലിക്കായി ബാംഗ്ലൂർ പോയതിനു ശേഷം അവൾ വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളു….
ഇന്ന് രാവിലെ തന്നെ അവൾ അർധനഗ്നയായി ടവൽ മാത്രം ഉടുത്തു വാഷ്‌റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ … ശെരിക്കും അവന്റെ ചങ്ക് ഇടിച്ചു പോയി….
ഓഹ് … ഇനി ഒരാഴ്ച അവർ ഇവിടെ തനിയെ ആണ്…. അതും ഒരു ഹണിമൂൺ പാക്കേജിൽ…എന്തൊക്കെയാവും സംഭവിക്കുക!!!!
ശെരിക്കും ഹണിമൂണിനാണ് വന്നതെങ്കിലോ?? അവൻ തന്റെ കയ്യിൽ തൂങ്ങി ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന സുന്ദരി പെണ്ണിനെ നോക്കി… ഓഹ്…ആ ഓർമയിൽ തന്നെ അവനിൽ ഒരു വിറയൽ പടർന്നു …..
പക്ഷെ അവളെ വിഷമിപ്പിക്കുന്ന ഒരു ചെറിയ മൂവ് പോലും അവന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നവൻ ഉറപ്പിച്ചിരുന്നു… കാരണം അതവന്റെ നന്ദയാണ്… ഈ ലോകത്തു അവൻ ഏറ്റവും സ്നേഹിക്കുന്ന ആൾ…
*************************************************
അവൾ അവന്റെ കൈയിൽ കൈ കോർത്ത് അവനെ മുട്ടിയുരുമ്മി ചിരിച്ചു ഉല്ലസിച്ചു നടന്നു….
അവർ തിരിച്ചു റിസപ്ഷൻ എത്തിയപ്പോൾ റിയയുണ്ട് അവിടെ …നന്ദു ബാക്കിയുള്ള കാര്യങ്ങൾ അന്വേഷിച്ചു….
ലഞ്ച് … പൂൾ ടൈം ….സ്പാ യുടെ ടൈം , പിന്നെ മസ്സാജ് സർവീസ് … പിന്നെ ബാർ ടൈമിങ്സ്….