കുറച്ചു മുന്നോട്ടു നടന്നപ്പോ നന്ദു എന്റെ കയ്യിൽ പിടിച്ചു… ഡി … എന്നാൽ തിരിച്ചു നടന്നാലോ??
ഹമ്മ്…??? എന്താ…??? എനിക്കാദ്യം മനസ്സിലായില്ല… നല്ല എന്ജോയ് ചെയ്തു വരുവായിരുന്നു….
അവൻ കുറച്ചു മുന്നോട്ടു കണ്ണ് കാണിച്ചു…. നോക്കുമ്പോ… അവിടെ ഒരു കപ്പിൾസ്… വഴിത്താരയുടെ സൈഡിൽ ഹഗ്ഗ് ചെയ്തു കിസ് അടിച്ചു നിൽക്കുന്നു,,,,
ഞങ്ങൾ ചെന്നതൊന്നും അവർ അറിഞ്ഞിട്ടില്ല…
രണ്ടുപേരും നല്ല ആസ്വദിച്ചു ആ ചുംബനത്തിൽ മുഴുകി നിൽക്കുകയാണ്….
ഹമ്മ്… എന്ത് ചെയ്യണം….ഞാൻ ഒന്ന് ആലോചിച്ചു..
തിരിച്ചു നടന്നാലോ??
ഏയ് … അത് വേണ്ട… നല്ല എന്ജോയ് ചെയ്തു വരുവായിരുന്നു… മുന്നോട്ടു നടക്കാം….
ഞാൻ നന്ദുവിന്റെ കൈയിൽ പിടിച്ചു ,,,ശബ്ദമുണ്ടാകല്ലേ… എന്ന് ആംഗ്യം കാണിച്ചു… മുമ്പോട്ടു നടന്നു….
കുറച്ചു മുന്നോട്ടു നടന്നു ഞാൻ തിരിഞ്ഞു നോക്കി…. അവരിതൊന്നും അറിഞ്ഞിട്ടില്ല… നല്ല എന്ജോയ് ചെയ്തു കണ്ണടച്ച് ചുണ്ടുകൾ നുണഞ്ഞു നിൽക്കുവാണ് ….
ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു… ഹമ്മ്…. കണ്ടോ … കണ്ടു പഠിച്ചോ … നമ്മൾ വന്നത് പോലും അവർ അറിഞ്ഞിട്ടില്ല…
നന്ദു ചിരിച്ചു… മ്മ്മ് ഡി .. ഹണിമൂൺ ആവും….
ഏയ് … ആക്രാന്തം കണ്ടിട്ട് ലവേഴ്സ് ആണെന്ന് തോന്നുന്നു… ഞാൻ അറിയാതെ പറഞ്ഞു പോയി ….പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി…
അതെന്താ ?? അവൻ കൗതകത്തോടെ ചോദിച്ചു….