ഹമ്മ് ..ചുള്ളൻ ആയിട്ടുണ്ട് ..ഞാൻ സൂപ്പർ 👌 എന്ന് ആക്ഷൻ കാണിച്ചു…
അങ്ങനെ ഞങ്ങൾ റെസ്റ്റോറെന്റിലേക്കു പോയി… ബുഫേ ആയിരുന്നു…. നല്ല ഇഡലി ഉണ്ടായിരുന്നു… സാമ്പാറും…പിന്നെ 2-3 വെറൈറ്റി ചട്നിയും …
അവൻ ഇടിയപ്പം ആണെടുത്ത്… കൂടെ ചിക്കന്റെ സ്റ്റൂ വും…
ഓഹ്… കണ്ടിട്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു….
ഞാൻ ഇഡലി പെട്ടെന്ന് കഴിച്ചു … ഒരു ഇഡലി അവന്റെ പാത്രത്തിലേക്ക് വച്ച് കണ്ണിറുക്കി….ഇത് നീ കഴിച്ചോ…
ഞാൻ പോയി ഇടിയപ്പം എടുത്തു… കൂടെ സ്‌റ്റൂവും…. ഞാൻ വയറു നിറയെ കഴിച്ചു…
എന്നിട്ടു ഞങ്ങൾ താഴെ റിസെപ്ഷനിലേക്കു നടന്നു… അവിടെ റിയ ഉണ്ടായിരുന്നു … കൂടെ … ഒരു പയ്യനും…
ഹായ് മാഡം … റിയ ഞങ്ങളെ കണ്ടു ചിരിച്ചു വിഷ് ചെയ്തു…
ഹി റിയ … വോക് വേ എവിടെയാണ്…
റിയ ഞങ്ങക്കൊപ്പം പുറത്തേക്കു വന്നു… ദാ അവിടുന്നാണ് മാഡം സ്റ്റാർട്ട് ചെയ്യുന്നത്….
ഓക്കേ 👍 ഞാനും നന്ദുവും കൂടി… ആ വഴിത്താരയിലേക്കു ഇറങ്ങി…
ഓഹ് … എന്താ അറ്റ്മോസ്ഫിയർ …നല്ല തണുപ്പുണ്ട്… ശെരിക്കും വനത്തിനു നടുവിൽ കൂടി നടക്കുന്ന പ്രതീതി….
ഓഹ്… ഡാ… സ്വെറ്റർ വല്ലതും എടുക്കേണ്ടതായിരുന്നു…. നല്ല തണുപ്പ്…
ശെരിക്കും ബ്യൂട്ടിഫുൾ അല്ലെ…. ഞാൻ ആ മനോഹരമായ പ്രകൃതിയിൽ ശെരിക്കും അലിഞ്ഞു പോയി…
ഞങ്ങൾ കുറച്ചു ഉള്ളിലേക്ക് നടന്നു… ഞാൻ അവന്റെ കൈ കോർത്ത് പിടിച്ചു….
അവനോടു കളിചിരി തമാശകൾ ഓക്കേ പറഞ്ഞു… ഞാൻ ശെരിക്കും റിലാക്സ്ഡ് ആയി…