ഡീ… ചക്കരെ … അപ്പോഴേക്കും പിണങ്ങിയോ…. ദേ നമ്മൾ എത്താറായി… 10 മിനുട്സ്…
ഞാൻ അവനെ കൗതുകത്തോടെ നോക്കി…
അവൻ സാധാരണ അങ്ങനെ വിളിക്കാറില്ല… എല്ലാ സഹോദരങ്ങളെ പോലെ വാടാ പോടാ ബന്ധമായിരുന്നു ഞങ്ങളുടെ ഇടയിലും…. പക്ഷെ ഇപ്പൊ ഞാൻ ഡൌൺ ആണെന്ന് അവനു അറിയാം… അവന്റെ സ്നേഹം അറിയാതെ പുറത്തു വരുന്നത് ആണ്…
അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി…. എനിക്ക് ഇങ്ങനെ മെന്റൽ സപ്പോർട് തരുന്നതിനു…
ഞാൻ പുറത്തേക്കു നോക്കി… ഇപ്പൊ വൻ മരങ്ങൾക്കിടയിൽ കൂടിയാണ് വണ്ടി പോകുന്നത്…. വനം പോലെയുണ്ട്…
അപ്പോഴുണ്ട് ഫോൺ റിങ് ചെയ്യുന്നു… അമ്മയാണ്… എത്തിയോ എന്നറിയാനാവും…
ആഹ് അമ്മെ… ഞങ്ങൾ എത്താറായി… 10 മിനുട്സ് …
ആം… മോളെ … ലേറ്റ് ആയോ…
ഏയ് ഇല്ല ‘അമ്മ… ഞങ്ങൾ ഇടയ്ക്കു നിർത്തി ചായ കുടിച്ചു… പതിയെയാ വന്നത്…
മ്മ്മ്.. മോളൂ ..ഓക്കേ
‘അമ്മ ഫോൺ വെച്ചു …
ഹമ്മ്… ഡാ… നമ്മൾ കൊച്ചിയിൽ ആണ്… മറക്കരുത്… കേട്ടോ … ‘അമ്മ വിളിക്കുമ്പോൾ അത് ഇപ്പോഴും ഓർത്തോണം…
ഓക്കേ ഡി….
ഞങ്ങൾ എത്തുമ്പോൾ 08.45 ആയി…
ഓഹ്… നല്ല പച്ച തുരുത്തു ആണ്… മനോഹരമായ അന്തരീക്ഷം ആണ്…കാടിന്റെ വന്യമായ നിശബ്ദത … അതിനുള്ളിൽ കിളികളുടെ ചിലമ്പൽ…
സ്റ്റാഫ് വന്നു ലഗ്ഗേജ് എല്ലാം എടുത്തു…
ഡാ… ID കൊടുക്കണോ… എന്റേത് ബാഗിൽ ആണ്…
ഹമ്മ്… ചിലപ്പോ വേണ്ടായിരിക്കും… അവർ ബിൽ തരുന്നില്ലല്ലോ…
കുഴപ്പമില്ല… എന്റെ ID കൊടുത്തോളം…