എന്നിക് ആകെ പേടി ആയി. എന്തെങ്കിലും ആക്‌സിഡന്റ് വലതും പറ്റിയോ എന്ന് ആലോചിച്ചിട്ടല്ല പകരം അച്ഛൻ മദ്യം കഴിച്ചു വരുമോ എന്നാണ്. അതെ അച്ഛൻ ഒരു മദ്യപാനിയാണ്. പക്ഷെ എപ്പോഴും കഴിക്കാറില്ല. അച്ഛന്റെ കൂട്ടുകാര് നാട്ടിൽ വരുമ്പോ ഒന്ന് കൂടും. അപ്പൊ രാത്രി വീട്ടിൽ പാമ്പ് ആയി വരും. ഇന്നലെ രാത്രി അച്ഛൻ പറഞ്ഞിരുന്നു, തന്റെ കൂട്ടുകാര് നാട്ടിൽ എത്തിട്ടുണ്ടെന്ന്.
അപ്പൊ മുതലേ എനിക്കും അമ്മക്കും പേടി ഉണ്ടായിരുന്നു. പക്ഷെ അച്ഛൻ കുടിക്കില്ല എന്ന് അമ്മയുടെ തലയിൽ സത്യം ഒക്കെ ചെയ്തിരുന്നു. പക്ഷെ കുപ്പി കണ്ടാൽ അച്ഛൻ അതൊക്കെ മറന്ന് നല്ല ഫിറ്റ് ആകും. അമ്മ ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കി കൊണ്ടുവന്നു. ഞങ്ങൾ രണ്ടു പേരും ഉമ്മറത്ത് പോയി മഴ ആസ്വദിച്ചു ചായ കുടിക്കാൻ തുടങ്ങി. പെട്ടന്ന് ഗേറ്റിന്റെ അടുത്ത് നിന്നു കാർ ഹോൺ അടികുന്നു. അതെ അച്ഛന്റെ കാർ ആയിരുന്നു അത്.
ഞാൻ വേഗം തന്നെ കുട ചൂടി ഗേറ്റ് തുറന്ന് കൊടുത്തു. ആ കാറിന്റെ വരവ് കണ്ടപ്പോയെ അച്ഛൻ നല്ല ഫിറ്റ് ആണെന്ന് മനസ്സിലായി. ഞാൻ അമ്മയുടെ അടുത്ത് ചെന്നു ഒന്നും പറയണ്ട, വഴക്ക് ഉണ്ടാക്കിയാൽ അത് പ്രശ്നം ആകും എന്ന് പറഞ്ഞു. കുറച്ച് മിനിറ്റിന് ശേഷം അച്ഛൻ കാറിൽ നിന്നു പുറത്ത് ഇറങ്ങി ഞങ്ങളെ രണ്ടു പേരെയും നോക്കി ഒന്നും പറയാതെ അകത്ത് കേറി പോയി.
ആ നടത്തം ഒരു കണ്ട്രോൾ ഇലാത്ത പോലെ ആയിരുന്നു. അമ്മയുടെ കണ്ണുകളിൽ നിന്നു വെള്ളം വന്നു തുടങ്ങിയിരുന്നു. പക്ഷെ ഞാൻ അവിടെ ഉള്ളത് കൊണ്ട് അമ്മക്ക് ഒന്ന് പൊട്ടി കരയാൻ പറ്റിയില്ല. ഞാൻ അമ്മയെ അശ്വസിപ്പിക്കാൻ അടുത്ത് പോയത്തും പെട്ടന്ന് അമ്മ അകത്തേക്ക് കരച്ചിൽ അടക്കി പിടിക്കാൻ കയാതെ ഓടി പോയി. പുറകെ അശ്വസിപ്പിക്കണം പോയെങ്കിലും അമ്മ റൂമിൽ കേറി വാതിൽ അടച്ചത് കൊണ്ട് എന്നിക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.