“അപ്പു ഏട്ടാ വണ്ടി വന്നിട്ടുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം..?”
“ശ്യാമേ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോകണം. ആദ്യം എന്നെ ഒന്ന് ബാത്‌റൂമിൽ കൊണ്ടു പോകാമോ..? ”
“സോറി അപ്പു ഏട്ടാ ഞാൻ അത് ഓർത്തില്ല. എഴുനേൽക്ക് എഴുന്നേറ്റിട്ട് എന്നെ പിടിച്ചോ ഞാൻ കൊണ്ടാക്കാം.”
അങ്ങനെ പറഞ്ഞു ശ്യാമ സുധിയെ മെല്ലെ പിടിച്ചു എഴുനേൽപ്പിച്ചു. സുധിയുടെ ഇടത് കൈ എടുത്തു തന്റെ തോളിലൂടെ ഇട്ട് മെല്ലെ നടന്നു. ബാത്‌റൂമിൽ കൊണ്ടു ചെന്നാക്കി. തിരികെ റൂമിൽ വന്നു സുധിക്ക് ഉടുക്കേണ്ട ഡ്രസ്സ് എടുത്തു വെച്ചു . അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സുധി ശ്യാമയെ വിളിച്ചു.
ശ്യാമ ബാത്‌റൂമിൽ ചെന്ന് സുധിയെ തിരികെ കൊണ്ട് വന്നു.
“അപ്പു ഏട്ടാ. വേഷം മാറേണ്ടേ..? ഈ വേഷം മാറാം. എന്നിട്ട് പോകാം.”
“അത് വേണോ ശ്യാമേ ..? ശ്യാമയ്ക്ക് ബുദ്ധിമുട്ട് ആകില്ലേ..? വേണ്ട ഇത് തന്നെ മതി. ”
“എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല അപ്പു ഏട്ടാ . ഞാൻ മാറ്റി തരാം. ”
അങ്ങനെ പറഞ്ഞു ശ്യാമ സുധിയുടെ ടി ഷർട്ട് അഴിച്ചു മാറ്റി. പുതിയത് ഇട്ട് കൊടുത്തു. പിന്നെ സുധിയുടെ ട്രൗസറും അഴിച്ചു മാറ്റി. ശ്യാമയ്ക്ക് നാണമൊന്നും തോന്നിയില്ല. വേഗം ഒരു ഷോർട്സ് എടുത്തു സുധിക്ക് ഇട്ട് കൊടുത്തു. പിന്നെ ഒരു ട്രൗസറും.
“ശ്യാമേ ആ ബേഗ് എടുത്തോ. അതിൽ ആണ് മുൻപ് കാണിച്ച ഫയൽ ഉള്ളത്.” സുധി പറഞ്ഞു.
ശ്യാമ അവിടെ കണ്ട ബേഗ് എടുത്തു. അതിൽ സുധിയുടെ ഫോണും പേഴ്‌സും കൂടെ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു.