ശ്യാമയും സുധിയും 5 [ഏകൻ]

Posted by

 

ശ്യാമ കണ്ണീരോടെ സുധിയുടെ അടുത്തേക്ക് ഓടി. അവൾ സുധിയെ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു. സുധി വേദന കൊണ്ട് ‘അമ്മേ’ എന്ന് പറഞ്ഞു കരഞ്ഞു പോയി.

 

അത് കേട്ട് ശ്യാമയ്ക്ക് സങ്കടം തോന്നി.

 

“അപ്പു ഏട്ടാ.. എന്താ പറ്റിയത്..അപ്പു ഏട്ടാ..? ” ശ്യാമ ചോദിച്ചു.

 

എന്നാൽ സുധി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

 

പാവം നല്ല വേദന കാണും. അതല്ലെങ്കിൽ താൻ വിളിച്ചാൽ അപ്പു ഏട്ടൻ ഇങ്ങനെ പെരുമാറില്ല. ശ്യാമ സുധിയെ പതിയെ മലർത്തി കിടത്തി. പിന്നെ സുധിയുടെ തോളിലൂടെ കൈയിട്ട് പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ശ്യാമയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ശ്യാമ ബാത്‌റൂമിലേക്ക് ഓടിച്ചെന്നു കുറച്ചു വെള്ളം കൊണ്ടു വന്നു സുധിയുടെ മുഖം കഴുകി കൊടുത്തു. സുധി പറഞ്ഞു.

 

“വെള്ളം.. വെള്ളം. ശ്യാമേ എനിക്ക് ഇത്തിരി വെള്ളം തരുമോ കുടിക്കാൻ..? തൊണ്ട വരണ്ടു പൊട്ടുന്ന പോലെ ”

 

“ഞാൻ ഇപ്പോൾ കൊണ്ട് വരാം അപ്പു ഏട്ടാ..” അതും പറഞ്ഞു താഴേക്ക് പോകാൻ നോക്കിയ ശ്യാമയെ സുധി വീണ്ടും വിളിച്ചു.

 

“ശ്യാമേ… ആ വെള്ളം മതി. ”

 

ശ്യാമ ഇന്നലെ രാത്രിയിൽ ചോറിന്റെ കൂടെ കൊണ്ടു വെച്ച വെള്ളം അവിടെ ഉണ്ടായിരുന്നു. അത് കാണിച്ചാണ് സുധി പറഞ്ഞത്.

 

“അത് ഇന്നലെത്തെയാണ്. ഞാൻ വേറെ കൊണ്ട് വരാം.”

 

“സാരമില്ല അത് മതി. ദാഹിച്ചിട്ടാ..”

 

ശ്യാമ വേഗം ആ വെള്ളം എടുത്തു കൊടുത്തു. സുധി വേഗം വെള്ളം കുടിച്ചു. എന്നിട്ട് ഒന്ന് കൈ അനക്കി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *