ശ്യാമയും സുധിയും 5 [ഏകൻ]

Posted by

ഏകൻ.

 

അപ്പോൾ തുടങ്ങാം.

 

 

 

***************

 

 

ശ്യാമ രാവിലെ കുളിച്ചു ചായയുമായി മുകളിലേക്ക് പോയി. അവൾക്ക് നാണവും ചമ്മലും ഉണ്ടായിരുന്നു. കൂടെ ഇന്നലെ രാത്രിയിൽ ചോറ് കൊണ്ടു പോയി അവിടെ വെച്ച ശേഷം ഒന്നും മിണ്ടാതെ വന്നതിൽ മനസ്ഥാപവും ഉണ്ടായിരുന്നു.

 

അപ്പു ഏട്ടൻ തന്നോട് എങ്ങനെ ഒക്കെ പെരുമാറിയാലും താൻ അങ്ങനെ മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വരാൻ പാടില്ലായിരുന്നു എന്ന് ശ്യാമയ്ക്ക് തോന്നി.

അപ്പു ഏട്ടൻ ഒരുപാട് തവണ തന്നെ വിളിക്കുന്നുണ്ടായിരുന്നു.

 

“ശ്യാമേ.. ശ്യാമേ.. സോറി സോറി.. പ്ലീസ് ശ്യാമേ.. എന്നോട് ഒന്ന് മിണ്ടിയെങ്കിലും പോകാമോ…? ഞാൻ ചെയ്തത് തെറ്റാണ്. എന്നോട് ക്ഷമിക്കൂ ശ്യാമേ.. ശ്യാമേ മാപ്പ് മാപ്പ്.. എന്നെ ഒന്ന് നോക്ക് ശ്യാമേ..പ്ലീസ് പ്ലീസ് പ്ലീസ് ശ്യാമേ…”

 

അങ്ങനെ എന്തൊക്കെയോ അപ്പു ഏട്ടൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴുള്ള തന്റെ മാനസീകാവസ്ഥ അതൊന്നും കേൾക്കാൻ തയാറായില്ല. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും.

 

ഇനി എങ്ങനെ ആ മുഖത്തു താൻ നോക്കും. ശ്യാമയ്ക്ക് സങ്കടം ആയി. എന്നാൽ മുകളിൽ എത്തിയ ശ്യാമയെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത കാഴിച്ചയാണ് അവിടെ കണ്ടത്.

 

സുധി കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുന്നു. അതും കമിഴ്ന്നു. കാലുകൾ പിണഞ്ഞു കിടക്കുന്നു. പ്ലാസ്റ്റർ ഇട്ട ഇടതു കാലിന്റെ അടിയിൽ ആണ് വലത് കാൽ ഉള്ളത് . അതുകൊണ്ട് ആ കാൽ വലിക്കാനോ അവിടെ നിന്ന് എടുക്കാനോ കഴിയുമായിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ വലതു കൈയും ഒരു വശം തിരിഞ്ഞു കിടക്കുന്നു. താൻ ഇന്നലെ കൊണ്ടു വെച്ച ചോറ് അതുപോലെ അവിടെ ഇരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *