സുധി ശ്യാമയെ നോക്കി ചിരിച്ചു.
പിന്നെ ശ്യാമ സുധിക്ക് ചോറൊക്കെ വാരി കൊടുത്തു ബാത്‌റൂമിൽ ഒക്കെ കൊണ്ടുപോയാതിന് ശേഷം ആണ് ശ്യാമ തിരിച്ചു പോയത്.
പോകും മുൻപ് സുധി പറഞ്ഞു
” വീട്ടിൽ എത്തിയ ഉടനെ വിളിച്ചു പറയണേ. മറക്കരുത്..”
“നാളെ വരുമ്പോൾ വേറെ എന്തെങ്കിലും കൊണ്ട് വരണോ അപ്പു ഏട്ടാ.?”
“ഏയ്! ഒന്നും വേണ്ട. നാളെ ഡിസ്ചാർജ് ആകുമല്ലോ..? പക്ഷെ ഞാൻ ആലോചിക്കുന്നത് മറ്റൊന്ന..” സുധി പറഞ്ഞു.
“എന്ത്..?”
“അത് നാളെ ഇവിടെ നിന്നും ഇറങ്ങുമ്പോൾ ശ്യാമയുടെ മോതിരം വീണ്ടും പണയത്തിൽ ആകുമല്ലോ എന്ന്..? ”
അങ്ങനെ പറഞ്ഞു സുധി ചിരിച്ചു. അത് കേട്ട് ശ്യാമയും ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അത് സാരമില്ല . വേണ്ടി വന്നാൽ അത് വിൽക്കാം ”
അന്ന് ശ്യാമ രാത്രി ആയി വീട്ടിൽ എത്തുമ്പോൾ. വീട്ടിൽ എത്തി അമ്മയെ കണ്ട ശേഷം പോയി കുളിച്ചു വേഷം മാറി. എന്നിട്ട് നനച്ചിടാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു. പിന്നെ മുകളിലേക്ക് പോയി സുധിയുടെ ഡ്രസ്സ് എടുക്കാൻ നനച്ചിടാൻ..
മുകളിൽ എത്തിയ ശ്യാമ കുറച്ചു സമയം അവിടെ ഇരുന്നു കരഞ്ഞു എന്തിനെന്നു അറിയാതെ. പിന്നെ സുധിയുടെ ഡ്രസ്സ് എടുത്തു താഴെ വന്നു എല്ലാം നനച്ചിട്ടു. പിന്നെ അമ്മയുടെ കൂടെ ഭക്ഷണം കഴിച്ചു വാതിൽ അടച്ച ശേഷം തന്റെ മുറിയിൽ വന്നു എന്തൊക്കെയോ ആലോചിച്ചു കിടന്നു.
അപ്പോഴാണ് വീട്ടിൽ എത്തിയ ഉടനെ വിളിക്കണം എന്ന് സുധി പറഞ്ഞത് ഓർമ്മ വന്നത് . പക്ഷെ എത്ര വിളിച്ചിട്ടും സുധിയെ കിട്ടിയില്ല. അതുകൊണ്ട് ശ്യാമയ്ക്ക് പേടി തോന്നി. കൂടെ സങ്കടവും.