“മ് ”
ശ്യാമ മൂളി.
” സമയം എന്തായി. ” സുധി ചോദിച്ചു.
“ആറു മണി ആയി.” ശ്യാമ പറഞ്ഞു.
“ആറു മണി ആയോ. എന്നിട്ടാണോ ശ്യാമ ഇങ്ങനെ ഇവിടെ നിൽക്കുന്നത്..? വീട്ടിൽ എത്തുമ്പോൾ ഒരുപാട് സമയം ആകില്ലേ. ?”
“അത് സാരമില്ല അപ്പു ഏട്ടാ. പക്ഷെ ഞാൻ എന്താ ചെയ്യേണ്ടത്…? വീട്ടിൽ അമ്മ തനിച്ചാണ്.. അല്ലെങ്കിൽ ഞാൻ ഇവിടെ അപ്പു ഏട്ടന് കൂട്ടായി…… .. ”
ശ്യാമ പറഞ്ഞു നിർത്തിയപ്പോൾ സുധി പറഞ്ഞു.
“അത് സാരമില്ല. ശ്യാമ പോയിക്കോ എനിക്ക് പ്രശ്നം ഇല്ല. ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവിടെ സിസ്റ്റർമാർ ഉണ്ടല്ലോ..? ഞാൻ അവരെ വിളിച്ചോളാം. ”
“അപ്പോൾ ഭക്ഷണം..? ചോറ് കഴിക്കാൻ ?”
“അതിനും ഞാൻ സിസ്റ്ററെ വിളിച്ചോളാം. ”
“എന്ത് ..? ചോറ് വാരി തരാനോ..?”
സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അല്ല. കുറച്ചു കഞ്ഞിയും പയറും വാങ്ങി തരാൻ . അതാകുമ്പോൾ എനിക്ക് കോരി കുടിക്കാമല്ലോ..”
ശ്യാമ ചിരിച്ചു. എന്നിട്ട് പറഞ്ഞു
“ഇനി കഞ്ഞി വാങ്ങേണ്ട. ഞാൻ ചോറ് കൊണ്ടു വന്നിട്ടുണ്ട് . ഞാൻ അത് തന്നിട്ട് പോയിക്കോളാം.”
“അപ്പോൾ ഒരുപാട് സമയം ആകില്ലേ..? അത് വേണ്ട ശ്യാമ പോയിക്കോ.. പിന്നെ ഇന്ന് ഇനി വീട്ടിലേക്ക് ബസ്സിൽ പോകാൻ നിൽക്കേണ്ട.. പോകുമ്പോൾ ഒരു ഓട്ടോ പിടിച്ചു പോയാൽ മതി.”
“അപ്പു ഏട്ടാ ഞാൻ അപ്പു ഏട്ടന്റെ സ്കൂട്ടർ എടുത്തിട്ടാണ് വന്നത്. അതുകൊണ്ട് അപ്പു ഏട്ടന് ചോറ് തന്നിട്ട് പോയിക്കോളാം.”