“ഏയ് വേണ്ട ഞാൻ ഇപ്പോൾ വാങ്ങി വരാം.”
ശ്യാമ പറഞ്ഞു. അങ്ങനെ പറഞ്ഞു ശ്യാമ വേഗം സിസ്റ്ററുടെ കൈയിൽ നിന്ന് പേപ്പർ വാങ്ങി പുറത്തേക്ക് പോയി.
ഒരു കവർ മുഴുവനും എന്തൊക്കെയോ ആയിട്ട് ശ്യാമ തിരിച്ചു വന്നു. വീണ്ടും ശ്യാമ സുധിയുടെ അടുത്ത് പോയി ആ സ്റ്റൂളിൽ തന്നെ ഇരുന്നു. എന്നിട്ട് സുധി കിടക്കുന്ന കട്ടിലിൽ തല വെച്ച് കിടന്ന് ഉറങ്ങി പോയി.
പിന്നെ ശ്യാമയുടെ ഉറക്കം തെളിയുമ്പോൾ സുധി ഉറക്കം തെളിഞ്ഞു ശ്യാമയുടെ മുടിയിൽ പതിയെ തഴുകുകയായിരുന്നു.
“അപ്പു ഏട്ടൻ നേരത്തെ എഴുന്നേറ്റോ..?” എഴുന്നേറ്റ ഉടനെ ശ്യാമ ചോദിച്ചു.
സുധി ചിരിച്ചിട്ട് പറഞ്ഞു.
“ഇല്ല . ഇപ്പോൾ എഴുന്നേറ്റതെ ഉള്ളൂ. ശ്യാമ ഉറങ്ങുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് അതാ ശ്യാമയെ വിളിക്കാതിരുന്നത് . കുറച്ചു കൂടെ ഉറങ്ങിക്കോട്ടെ എന്ന് കരുതി. ”
ശ്യാമ വേഗം സമയം നോക്കി. സമയം രണ്ട് മണി കഴിഞ്ഞിരുന്നു.. ശ്യാമയ്ക്ക് അത് വിശ്വസിക്കാൻ ആയില്ല.. രണ്ട് മണിക്കൂറിൽ കൂടുതൽ താൻ ഇങ്ങനെ ഇരുന്ന് ഉറങ്ങി എന്നോ..? അതും പകൽ.. അപ്പു ഏട്ടന്റെ അടുത്ത്.
“മ്. എന്ത് പറ്റി.. ” ശ്യാമയുടെ മുഖം കണ്ട് സുധി ചോദിച്ചു.
“ഏയ്! ഒന്നും ഇല്ല. അപ്പു ഏട്ടന് വിശക്കുന്നില്ലേ. ഞാൻ പോയി ചോറ് വാങ്ങി വരാം. അതോ ബാത്‌റൂമിലോ മറ്റോ പോകണോ..?” ശ്യാമ ചോദിച്ചു.
“മ്” സുധി മൂളി. ശ്യാമ സുധിയെ താങ്ങി പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി. പിന്നെ തിരിച്ചു ബെഡിൽ കൊണ്ടാക്കി.