അവൾ തല തിരിച്ചു നടന്നു പോയി.
രണ്ടാളും കുറേശ്ശേ ആയി അടിക്കാൻ തുടങ്ങി.
“ഹോ എന്ത് ടേസ്റ്റ് ആണ് ഷിജു ബീഫ് ഒക്കെ.. ഹോ കിടിലം.. ഇവള് ഇത്ര നല്ലൊരു കുക്ക് ആയിരുന്നോ. സൂപ്പർ..”
“അതിലൊക്കെ ആൾ മിടുക്കിയാ. പിന്നെ ഇന്ന് നിന്റെ വരവ് പ്രമാണിച്ച് കൊറേ യൂട്യൂബിൽ ഒക്കെ നോക്കുന്നത് കണ്ടു പാചകം ചെയ്യാൻ.. എന്തായാലും കൊള്ളാം. എല്ലാം കൊണ്ടും അടിമൂഡ് തന്നെ..”
വിശേഷങ്ങൾ പറഞ്ഞും ഭാവികാര്യങ്ങൾ ചർച്ച ചെയ്തും ഒരു കുപ്പി അവർ തീർത്തു. കല്യാണക്കാര്യം എടുത്തിട്ടപ്പോ ഒക്കെ രോഹൻ ഒഴിഞ്ഞു മാറി. സമയമാകുമ്പോൾ അവൻ തന്നെ കണ്ടെത്താം എന്ന് പറഞ്ഞു.. ഷിജു പിന്നെ നിർബന്ധിക്കാൻ നിന്നില്ല.
അടുത്ത കുപ്പി എടുക്കാൻ ഷിജു പോയെങ്കിലും അവൻ വേണ്ടെന്ന് പറഞ്ഞു. എന്നാലും മുൻപ് അടിച്ചതിലെ ബാക്കി എടുത്ത് കൊണ്ട് വന്ന് അതും തീർത്തു. ഷിജു ആണ് സിംഹഭാഗവും അടിച്ചു തീർത്തത്. അവന്റെ കൈകാലുകൾ എല്ലാം കുഴഞ്ഞു തുടങ്ങി. നാക്കും കുഴഞ്ഞു വർത്താനം പറയുന്ന അവനെയും താങ്ങി രോഹൻ താഴെ എത്തി.
ഇത് പ്രതീക്ഷിച്ച പോലെ പാർവതി അവിടെ ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു.
സമയം 11 ആയിരുന്നു. ടേബിളിൽ ഇരുന്ന് മൂന്ന് പേരും ഭക്ഷണം കഴിച്ചു. എങ്ങനെയൊക്കെയോ കഴിച്ച് തീർത്ത ഷിജുവിനെ രണ്ടാളും കൂടി താങ്ങി ബെഡറൂമിൽ കൊണ്ട് കിടത്തി. അവന്റെ അവസ്ഥ കണ്ട് രോഹൻ അരയ്ക്ക് കൈയ്യും കൊടുത്ത് നിന്നു.കുട്ടികൾ രണ്ടും നല്ല ഉറക്കം ആയിരുന്നു.
റൂമിലെ ലൈറ്റ് അണച്ച് രണ്ട് പേരും ഹാളിൽ സോഫയിൽ വന്നിരുന്നു. കുറച്ച് നേരം അവർ ടീവി കണ്ടിരുന്നു.