ആ ചിത്രത്തിൽ മൂന്ന് സുന്ദരികളെയാണ് വരച്ചിരുന്നത്
മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം എന്നാൽ നടുവിൽ ഉള്ളവൾ സൗന്ദര്യത്തിന്റെ പൂർണരൂപം തന്നെയായിരുന്നു…
കല്ല്യാണി മായ എന്ന് വേണ്ട സൗന്ദര്യത്തിന്റെ കാര്യത്തിൽആരും അവരുടെ അടുത്തുപോലും എത്തില്ല…
എന്നാൽ സാധാരണ സ്ത്രീകളുടെ രൂപത്തെയല്ല മറിച്ച് ദേവീ സാന്നിധ്യത്തെയോ നാഗകന്യകളെയോ ഓർമ്മിപ്പിക്കും വിധമായിരുന്നു അവരുടെ രൂപം…. പ്രത്യേകിച്ച് ആ കണ്ണുകൾ…
അവർ ഒരുമിച്ച് ഇരിക്കുന്നത് ഒരു ശിവലിംഗത്തിനരികിലാണ്…. ചുറ്റും പൂക്കളുടെയും ദീപങ്ങളുടെയും ഒരു നിര തന്നെ കാണാം….
എന്നാൽ ഇവയൊക്കെ ഉണ്ടായിട്ടും ആ ചിത്രത്തിൽ കാണിക്കുന്നത് അല്ലെങ്കിൽ എടുത്തു കാണുന്നത് ഒരൊറ്റ കാര്യം മാത്രമായിരുന്നു….
ശിവലിംഗത്തിന് മുൻപിൽ, അത്യന്തം തെളിഞ്ഞു നിന്ന ഒരു നീല നിറത്തിലുള്ള വജ്രം……
മൂന്നു സുന്ദരികളും അവരുടെ കൈകൾ നീട്ടി, ഒരുതരം ആരാധനയോടും ഭക്തിയോടും കൂടി ആ വജ്രത്തെ സ്തുതിക്കുന്നുവെന്നോ, അതിൽ നിന്നൊരു ശക്തി സ്വീകരിക്കുന്നുവെന്നോ തോന്നുംവിധംമായിരുന്നു ആ പെയിന്റിംഗ്…
വജ്രത്തിന്റെ ചുറ്റും സൂക്ഷ്മമായി വരച്ചിരുന്ന പ്രകാശവലയങ്ങൾ, പെയിന്റിംഗിന് ഒരു ജീവൻ കൊടുത്തതുപോലെ തോന്നി…
നമ്മൾ അതിലേക്ക് നോക്കുമ്പോൾ തന്നെ തോന്നും ആ വജ്രത്തിൽ നിന്നും പ്രകാശം പുറപ്പെടുന്നത്…..
ആ പെയിന്റിങ്ങിന് എല്ലാവരും വിസ്മയത്തോടെ നോക്കി കണ്ടപ്പോൾ എനിക്കെന്താണെന്ന് അറിയില്ല അത് എന്തിന്റെയോ ഒരു സൂചന പോലെയാണ് തോന്നിയത്……