അകത്ത് കടന്നാൽ, രാജകീയ മഹിമയുടെ ചിഹ്നങ്ങളാൽ നിറഞ്ഞൊരു ഭവനമായിരുന്നു അത്.
ഉയർന്ന മുകളിലാവരണം, തിളങ്ങുന്ന ചാന്ദ്ലിയേഴ്സ്, വെളിച്ചത്തെ ആയിരം കഷണങ്ങളാക്കി പിരിച്ചുവിട്ടുകൊണ്ട് ആ വലിയ ഹാൾ മുഴുവനും പ്രകാശിപ്പിച്ചു.
നിലമാണെങ്കിൽ കരിമ്പട്ടും വെളുത്തപ്പട്ടും ചേർന്ന ചെക്കർ ഡിസൈൻ, രാജകീയ ചെസ്‌ബോർഡിന്റെ ഭംഗിയേ അത് ഓർമ്മിപ്പിച്ചു.
മുകളിലേക്ക് ഉയരുന്ന സ്റ്റെയർകെയ്സ് ഇരുമ്പ് വേലികളാൽ അലങ്കരിച്ച്, സർപ്പത്തിന്റെ ശരീരത്തിന്റെ മനോഹര വളവ് പോലെ ഉയർന്ന് നീളുന്നു……
മതിലുകളിലേറ്റിയിരുന്ന ചിത്രങ്ങൾ, കാലത്തിന്റെ മങ്ങിയ സ്പർശം ഏറ്റെടുത്തിട്ടും, അപൂർണമായ കഥകൾ പറഞ്ഞുകൊണ്ടിരുന്നു
എവിടേ നോക്കിയാലും നാഗവുമായിബന്ധപ്പെട്ട എന്തെങ്കിലും കാണാം…
ചുരുക്കി പറഞ്ഞാൽ സൂക്ഷ്മമായി നോക്കിയാൽ തുറന്നുകാട്ടുന്ന ഒരു രഹസ്യലോകമാണ് ഈ ബംഗ്ലാവ്…..
എല്ലാവരും അകത്ത് കയറി എന്ന് ഉറപ്പാക്കിയതും ചേച്ചി ഞങ്ങൾക്കും നേരെയായി തിരിഞ്ഞു നിന്നു….
“ഞാൻ ഈ സ്ഥലം വാങ്ങിയത്, നമ്മൾ എല്ലാവരും ഇവിടേക്ക് വന്നത് എല്ലാതും ആ കാണുന്ന ഒറ്റ സാധനത്തിനു വേണ്ടിയാണ്…..”
ചേച്ചി ചുമരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു
ഞങ്ങൾ എല്ലാവരും ചേച്ചി കൈ ചൂണ്ടിക്കാട്ടിയ ദിശയിൽ നോക്കി….
അവിടെ, വലിയൊരു പെയിന്റിംഗ് ആയിരുന്നു ഞങ്ങൾ കണ്ടത്….
അതിന്റെ ഭംഗിയും ഭീകരതയും ഒരുമിച്ച് കണ്ണുകൾ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു…