അവസാനം വണ്ടി ചെന്ന് നിന്നത് ഒരു വലിയ ബംഗ്ലാവിന് മുന്നിലാണ്….
അതു കണ്ടതും എന്റെ വാ തനിയേ തുറന്നു..
മന്ദഗതിയിൽ ഒഴുകുന്നൊരു നദിയുടെ തീരത്ത്, രണ്ടു ലോകങ്ങളുടെ സൗന്ദര്യം ഒരുമിച്ചു ചേര്‍ന്നപോലെ നിന്നിരുന്നു ആ മാളിക—ബ്രിട്ടീഷുകാരുടെ കൈപ്പുണ്യവും, പുരാതന പൗരാണിക രഹസ്യങ്ങളും ഒരുപോലെ നിറഞ്ഞൊരു അത്ഭുതനിവാസം.
വിപുലമായ വെള്ളസ്തംഭങ്ങൾ മുന്നിലൊരുക്കിയിരുന്ന ദ്വാരഭംഗി, രാജകീയമായ അത്ഭുതവാസ്തുവിദ്യയുടെ മഹിമയെ പ്രഖ്യാപിച്ചു.
പക്ഷേ, സൂക്ഷ്മമായി നോക്കുമ്പോൾ, ആസ്തംഭങ്ങളുടെ അടിത്തറയിൽ അലങ്കരിച്ചിരുന്ന വളവുകൾ ഒരുതരം സർപ്പത്തിന്റെ ശരീരവളവുകളെപ്പോലെ തോന്നിയെനിക്ക്.
സൂര്യന്റെ വെളിച്ചത്തിലും നിലാവിന്റെ തിളക്കത്തിലും ആ മാളികയുടെ മുഴുവൻ രൂപം, ആഴമേറിയൊരു നഗ്നനാഗം വിശ്രമിക്കുന്നതുപോലെ, ദൂരത്തുനിന്നു കാണുന്നവർക്ക് തോന്നും.
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി എനിക്കുണ്ടായ അതേ റിയാക്ഷൻ ആയിരുന്നു എല്ലാവരുടെയും മുഖത്ത് അവർ എന്തോ മഹാ വിസ്മയം കണ്ടതുപോലെ വായും പൊളിച്ചു നിന്നു
അവിടെയും ഇവിടെയുമായി കുറച്ചു പണിക്കാരെ കാണാം . അവർ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്
ചേച്ചി ഉള്ളിലേക്ക് നടന്നു പിന്നാലെ ഞങ്ങളും…
അകത്തു കയറിയതും അവിടെ ഹിബ ഉണ്ടായിരുന്നു
ശിവ ചേച്ചിയുടെ ഒരു പേഴ്സണൽ സെക്രട്ടറി പോലെയാണ് പക്ഷേ ആളെ അധികം കാണാൻ കിട്ടാറില്ല….
അവൾ ഞങ്ങളെയെല്ലാം ഉള്ളിലേക്ക് ക്ഷണിച്ചു