ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

ഇനി എന്റെയും പാറുവിന്റെയും കല്ല്യാണിയുടെയും കാര്യങ്ങൾ പറയുകയാണെങ്കിൽ.

 

പെട്ടെന്ന് ഒരു ദിവസം എഴുന്നേറ്റപ്പോഴാണ് ഇനിയും ഇങ്ങനെ ജീവിച്ചൂടാ എന്തെങ്കിലുമൊക്കെ ചെയ്ത് തുടങ്ങണം എന്നുള്ള ബോധം വന്നത്… പഠിച്ച കോഴ്സുമായി എന്തെങ്കിലും തുടങ്ങാം എന്ന് വിചാരിച്ചാൽ എന്താ പഠിച്ചത് എന്നു പോലും എനിക്കറിയില്ല…

 

അങ്ങനെ കുറേ ദിവസത്തെ എന്തു ചെയ്യണം എന്നതിനെഎന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള ഒരു ഐഡിയ എന്റെ മനസ്സിലേക്ക് വന്നത്…

 

ആ ഐഡിയയാണ് ‘സിനിമ’

 

എന്തുകൊണ്ട് എന്റെ ജീവിതം തന്നെ ഒരു സിനിമയാക്കിക്കൂടാ😌.

ഞാൻ ഈ കാര്യം കല്ല്യാണിയോട് പറഞ്ഞു. അവൾക്കും ഇത് ഇഷ്ടമായി അവൾക്ക് എഴുതാൻ കഴിവുണ്ടെന്നും അതുകൊണ്ട് സിനിമക്ക് വേണ്ട സ്ക്രിപ്റ്റ് അവൾത്തന്നെ റെഡിയാക്കാം എന്നും അവൾ പറഞ്ഞു…

 

ഡയറക്ടറായി ഞാനും… 😎

 

അടുത്തത് വേണ്ടത് ഒരു പ്രൊഡ്യൂസർ ആയിരുന്നു. പുതിയ പുതിയ ഐഡിയകൾ ആലോചിച്ച് നടക്കുന്ന തിരക്കിലായിരുന്നു അപ്പോൾ പാറു പിന്നെ ഒന്നു നോക്കിയില്ല ഞാനീ കാര്യം നേരെ അവളുടെ അടുത്തുപോയി പറഞ്ഞു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ ഈ സിനിമയ്ക്ക് പൈസ ഇറക്കാം എന്ന് ഏറ്റു…

 

എനിക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം ദയവുചെയ്ത് ചേച്ചിയുടെ ഫ്രണ്ടിനോട് പറഞ്ഞു ശരിയാക്കി തന്നു…

 

നായകനായി ഞാൻ ഇറക്കിയത് കല്യാണയുടെ തന്നെ മറ്റേ സിനിമാക്കാരൻ ഏട്ടൻ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണോ അതോ പണിയില്ലാത്തതുകൊണ്ടാണോ എന്നറിയില്ല കേട്ടപാതി കേൾക്കാത്ത പാതി അവൻ കയറി ഒക്കെ പറഞ്ഞു….അഥവാ ഇനി പടം പൊട്ടിയാലും എല്ലാം അവന്റെ തലക്കിട്ട് മുങ്ങാം എന്നതായിരുന്നു എന്റെ കണക്കുകൂട്ടൽ….

Leave a Reply

Your email address will not be published. Required fields are marked *