മൈര് പുലർച്ചെ നാലുമണി ആയിട്ടേ ഉള്ളോ… 😐
എന്തിനാണ് ഇത്ര നേരത്തേ എണീച്ചിട്ട്… ഇനി കിടന്ന കല്ല്യാണി എന്നേ മടല് വെട്ടി അടിക്കും…
വേറേ ഒരു വഴിയുമില്ലാഞ്ഞിട്ട് ഞാൻ കുളിക്കാൻ കയറി….
ഈ കടന്നു പോയ വർഷങ്ങൾക്കിടയിൽ വേറേ എന്തൊക്കെ സംഭവിച്ചു എന്ന് ചോദിച്ചാൽ…
മായയുടെ പഠിപെല്ലാം കഴിഞ്ഞു അവളേ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടു വന്നു…. മായ ഇപ്പോൾ ഈ വീട്ടിലേ ഒരു അംഗമാണ്… ഒരാൾക്കുപോലും അവളോട് ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല.ഇപ്പോൾ കാർത്തു ചേച്ചിയുടെ കൂടേ വർക്ക് ചെയ്യുന്നു….രണ്ടാളും നല്ല ഡിമാൻഡ് ഉള്ള ഡോക്ടർസ് ആയി…
നന്ദു ചേച്ചിയാണെങ്കിൽ ചേച്ചിയുടെ ഡാൻസ് സ്കൂൾ കുറച്ചുകൂടെ വലുതാക്കി… വിദേശത്തു നിന്നുപോലും ആളുകൾ അവിടേക്ക് വരുന്നുണ്ട്….
ദേവു ചേച്ചി ഇപ്പോഴും സിംഗിൾ ആണ്…, ദേവു ചേച്ചി മാത്രമല്ല എന്റെ എല്ലാ ചേച്ചിമാരും
പക്ഷേ അരുണിന് ചേച്ചിയേ ഒരു നോട്ടമുണ്ട് അത് ചേച്ചിക്കും അറിയാമെങ്കിലും ഒരു മറുപടി ചേച്ചി കൊടുക്കുന്നില്ല… ഇനി ഇവർ വല്ലോം സെറ്റ് ആവോ… 😐
ഇനി അരുണിന്റെ കാര്യം പറയുകയാണെങ്കിൽ അവന് പ്രൊമോഷൻ ഒക്കെ കിട്ടി ഇപ്പോൾ കുറച്ചുകൂടെ വലിയ പൊസിഷനിൽ ആണ്… കുറച്ചു മാസം മുന്നേ വരേ അവനായിരുന്നു കേരളത്തിലെ ഒരേയൊരു ചർച്ചാ വിഷയം… സൈക്കോകില്ലറേ ജീവൻ പണയം വച്ച് പിടിക്കുക, കൊലബാധക കേസുകൾ അന്വേഷിച് സോൾവ് ചെയ്യുക…, കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന മാഫിയകളെ കണ്ടെത്തി പഞ്ഞിക്കിടുക അങ്ങനെ അങ്ങനെ….