ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

“ഒരു കാര്യം കൂടേ ചോദിച്ചോട്ടെ…. ”

 

പെട്ടെന്നാണ് എന്റെ മനസ്സിൽ വീണ്ടും ഒരു സംശയം ഉദിച്ചത്…..

 

അരുൺ സംശയപൂർവ്വം എന്നേ നോക്കി….

 

“ഇനി അഥവാ മായ സത്യങ്ങൾ എല്ലാം അറിഞ്ഞാലോ….?”

 

അരുൺ കുറച്ചു നേരം എന്നേ നോക്കി…

 

ശേഷം

 

“പരമേശ്വരന്റെ കൂടേ വന്ന ആളുകൾ ആണ് പുറം ലോകത്തിനു മുന്നിൽ എല്ലാം ചെയ്തത്….തെളിവുകൾ പോലും നിങ്ങളുടെ അടുത്ത്‌ എത്തിയിട്ടില്ല. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല…. ചിലപ്പോ ആ ആത്മാവായിരിക്കാം അല്ലെങ്കിൽ നിന്റെ ചേച്ചിയായിരിക്കാം. എന്തായാലും മായ അവൾ ഇത് അറിയാൻ പോവുന്നില്ല… ഞങ്ങളൊട്ട് പറയാനും….”

 

അതും പറഞ്ഞ് അവൻ ഒരു ചിരിക്കുന്ന മുഖവുമായി റൂമിനു വെളിയിലോട്ട് പോയി…

 

അവന്റെ വാക്കുകൾ വീണ്ടും ഞാൻ മനസിലൂടെ ഓടിച്ചു… ഇവന് ഇതെന്ത് മൈരാണ് പറഞ്ഞിട്ട് പോയത്…. 🤔

 

അപ്പോഴേക്കും വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു….

 

കല്ല്യാണിയേ കണ്ടതും എന്റെ ചിന്തകളും തനിയേ നിന്നു….

 

പിന്നീടങ്ങോട്ട് അറിയുന്നവരുടെ ഒരു ഘോഷയാത്രയായിരുന്നു…. അറിയുന്നവരും അറിയാത്തവരും ഒക്കെ വന്നെന്നെ കണ്ടിട്ട് പോയി….

 

ഇതിനിടയിൽ ആരുമില്ലാത്ത തക്കം നോക്കി വന്ന് ദേവു ചേച്ചിയുടെ ഒരു ഷോയും…..

 

പൂർണമായും ഭേദമാവാൻ ഏകദേശം ആറ് ദിവസം ഞാൻ വീണ്ടും ഹോസ്പിറ്റലിൽ കിടന്നു….

 

ഇതിനിടയിൽ ദിവസവും മായ എന്നേ വിളിക്കാറുണ്ടായിരുന്നു… അവളോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവൾക്ക് ഒന്നും ഓർമ്മയില്ല… അതെന്തായാലും നന്നായി.. അതങ്ങനെ തന്നേ കിടന്നോട്ടെ…

Leave a Reply

Your email address will not be published. Required fields are marked *