ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

“പാറൂസേ…. ഇതൊന്ന് അവളേ ഉടുപ്പിക്കണേ….”

 

കല്ല്യാണി ആ ഉടുപ്പ് നീട്ടി കൊണ്ട് പറഞ്ഞു…

 

“ഓക്കേ സെറ്റ്….”

 

ആ ഉടുപ്പും വാങ്ങി അവർ അവിടേ നിന്നും പോയി…

 

അവർ പോയി കഴിഞ്ഞതു ഞാൻ കല്ല്യാണിയേ പിടിച്ച് ഉള്ളിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു….

 

“എന്ന നമ്മുക്ക് തുടങ്ങിയാലോ…. 😌”

 

“ഒരു തുടങ്ങലുമില്ല…..,നീ പോയി വേഗം കുളിച്ചു വാ… എന്നിട്ട് ആ ഡ്രസ്സ്‌ എടുത്തിട്ടോ…..”

 

കല്ല്യാണി ബെഡിൽ കിടന്ന ഡ്രസ്സ്‌ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… ഒരു പച്ച ഷർട്ടും കടവ് മുണ്ടുമായിരുന്നു അവ..

 

“എടി… പ്ലീസ്…. പെട്ടെന്ന് ചെയ്യാം…”

 

ഞാൻ ഒരു കൊച്ചു കുട്ടികളെപോലേ പറഞ്ഞു…

 

“ഇല്ല എന്ന് പറഞ്ഞാൽ ഇല്ല….ഏട്ടനൊക്കെ വരുന്നുണ്ട്… എനിക്ക് വേഗം അടിയിലോട്ട് പോവണം…”

 

കല്ല്യാണി തീർത്തു പറഞ്ഞു….

 

“അല്ല നിന്റെ വീട്ടിൽ ഓണമൊന്നുമില്ലേ…. അരുൺ എന്തിനാ വരുന്നേ…”

 

പ്രഭാസിന്റെ ലുക്ക്‌ ഉണ്ടെങ്കിലും ചേച്ചിയോട് അവനിത്തിരി ഒലിപ്പിക്കൽ കൂടുതലാണ്…. 😤

 

“ദേവു ചേച്ചി വരാൻ പറഞ്ഞിരുന്നു… പിന്നേ തുമ്പിനേ കാണാൻ കൂടിയാണ്….”

 

അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ ഒരുങ്ങൽ പൂർണമായും കഴിഞ്ഞിരുന്നു…

 

ശേഷം

 

 

“ഞാൻ താഴേക്ക് പോയി… നീ കുളിച്ചു ഡ്രസ്സ്‌ ഒക്കെ ഇട്ട് വേഗം വാ..”

 

അതും പറഞ്ഞു അവൾ ഡോറും തുറന്ന് ഇറങ്ങി പോയി…

 

എനിക്കാണെങ്കിൽ ഉറക്കം മതിയായിട്ടുമില്ല. ഞാൻ ഫോണിൽ വെറുതേ ഒന്ന് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *