പറഞ്ഞു തീർന്നതേ എനിക്കൊർമയുള്ളു അപ്പോ വന്നു
ബൂ… ബൂ… എന്നുള്ള ശബ്ദം….
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്തൊക്കെയോ കാര്യമായി ചെയ്യാൻ ശ്രമിക്കുകയാണ് കക്ഷി…
അവളേ കണ്ടതും മായയുടെയും പാറുവിന്റെയും മുഖത്ത് ആയിരം സൂര്യനുദിച്ചു….
എന്നിട്ട് എന്നേ നോക്കി കണ്ടോടാ എന്നുള്ള ഒരു പുച്ഛഭാവവും….
കല്ല്യാണി ഓടി പോയി മോളേ എടുത്തു താലോലിക്കാൻ തുടങ്ങി…. ശേഷം ഞങളുടെ അടുത്തേക്ക് വന്നു..
ചുണ്ടിൽ ഒരുമ്മ കൊടുത്തതിനു ശേഷം കല്ല്യാണി മോളേ പാറുവിന്റെയും മായയുടെയും കയ്യിലേക്ക് നൽകി….
“ഓ എന്ത് ക്യൂട്ടാടി എന്റെ ചക്കര ഞാൻ ഇവളേ അങ്ങ് തിന്നട്ടെ….”
പാറു മോളുടെ മുഖം ഉമ്മ കൊണ്ട് മൂടുന്നതിനിടയിൽ പറഞ്ഞു….
“അതേയ് ചേച്ചി ഇപ്പോ ഇങ്ങ് എത്തും…. ”
അവരുടെ സന്തോഷം കണ്ട ഞാൻ അവരോടായി പറഞ്ഞു….
“ഞാൻ കൊടുക്കില്ല…. ”
മായയാണ് അതു പറഞ്ഞത്..
“ഞാനും…. ”
പാറുവും അതേറ്റെടുത്തു….
ചേച്ചി എന്തോ ആവശ്യത്തിനായി രണ്ടു ദിവസം മുന്നേ പോയതാണ് ഇവിടുന്ന്… ഇപ്പോൾ ഇവരുടെ കയ്യിലാണ് മോൾ എപ്പോഴും….
കുഞ്ഞിനെയുമായി പോവാn നിന്നതും കല്ല്യാണിയുടെ വിളിയെത്തി..
“നിക്ക് പോവല്ലേ…. ”
ശേഷം അവൾ വേഗം ഉള്ളിലേക്കോടി അലമാരയിൽ നിന്നും ഒരു ഉടുപ്പെടുത്തു കൊണ്ടു വന്നു…. കല്ല്യാണിയുടെ സാരിക്ക് മാച്ച് ആയ ഒരു കുഞ്ഞ് ഡ്രസ്സ് ആയിരുന്നു അത് (കസവും, പച്ചയും) കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടായിരുന്നു….