ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

ബാക്കിയൊക്കെ പതിയേ മനസ്സിലാക്കാം…

 

 

 

 

 

ഞാൻ തുമ്പിയേ നോക്കി ഒന്ന്‌ ചിരിച്ചു… ഉറങ്ങുകയാണവൾ…

 

“എടി നമ്മടെ തുമ്പി മോൾക്ക് ഒരു കൂട്ടൊക്കെ വേണ്ടേ…?”

 

“അയ്യടാ… നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്… എന്നാലേ എന്റെ മോൾക്ക് ഇപ്പോ ഒരു കൂട്ടൊന്നും വേണ്ട… അവൾക്ക് ഇപ്പോ തന്നെ കൂട്ട് അധികമാണ്…”

 

എന്ത് പറഞ്ഞിട്ടും കല്ല്യാണി അടുക്കുന്ന ലക്ഷണമില്ലല്ലോ….🙂

 

“എന്റെ കല്ലു…. ഒന്ന് പ്രസവിച്ചിട്ടും നിന്റെ സൗന്തര്യത്തിന് എന്താ ഒരു കുറവും സംഭവിക്കാത്തേ….”

 

ഞാൻ അവളേ സുഖിപ്പിക്കാൻ തീരുമാനിച്ചു….

 

പക്ഷേ സംഭവം ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്… അവളേ കാണാൻ ഇപ്പോഴും പഴയതുപോലെതന്നെയാണ്… അവളുടെ വയറ് പോലും ചാടിയിട്ടില്ല… അത്രയും പെർഫെക്ട്….

 

“സിദ്ധു…. നീ എത്ര സോപ്പിട്ടിട്ടും കാര്യമില്ല ഇപ്പൊ പറ്റില്ല… വേണേൽ രാത്രി നോക്കാം…”

 

അപ്പോഴേക്കും അവളുടെ സാരിയുടുക്കൽ കഴിഞ്ഞിരുന്നു…. അതേ സമയം ഡോറിൽ ഒരു മുട്ടും കേട്ടു….

 

ഞാൻ പോയി ഡോർ തുറന്നു…, പാറുവും മായയുമാണ് വന്നിരിക്കുന്നത്

 

രണ്ടു പേരും നല്ല സുന്ദരികളായി തന്നെ ഒരുങ്ങിയിട്ടുണ്ട്…

 

“എന്തേ… ”

 

അവർ വന്നതിന്റെ ഉദ്ദേശമറിയുന്നതുകൊണ്ട് തന്നെ ഞാൻ ചോദിച്ചു….

 

“എവിടെടാ എന്റെ തുമ്പി മോള്….”

 

പാറു ചോദിച്ചു…….

 

“തുമ്പി ഒക്കെ ഉറങ്ങി….അവളേ ഇപ്പോഴൊന്നും നോക്കണ്ട ഇനി…. 😏”

Leave a Reply

Your email address will not be published. Required fields are marked *