ആ വെള്ള രൂപത്തിന് ഒരു സ്ത്രീയുടെ മങ്ങിയ രൂപം വക്കുന്നത് ഞാൻ നോക്കി കണ്ടു… ആ ദിവ്യ വെളിച്ചത്തിൽ മാധവ്യയുടെ മുഖം എനിക്ക് ദൃശ്യമായി…. എല്ലാം ആ ബുക്കിൽ പറയുന്നത് പോലെയായിരുന്നു അസാധ്യമായിരുന്നു അവളുടെ സൗന്ദര്യം….
മാധവ്യ നിലത്തു കിടന്ന മായയുടെ തലയിൽ ഒന്ന് തലോടി…
ശേഷം എന്റെ ഭാഗത്തേക്ക് നോക്കി വരാൻ ആവശ്യപെടുന്നത്പോലേ കൈകൾ ഉയർത്തി….
എന്റെ സൈഡിൽ നിന്നും ദേവിയുടെ ആത്മാവ് അവരുടെ അടുത്തേക്ക് പോവുന്നത് ഞാൻ നോക്കി കണ്ടു… എന്ത്കൊണ്ടാണെന്നറിയില്ല പക്ഷേ ഇതെല്ലാം എനിക്ക് കാണാൻ സാധിച്ചു…..
എന്തായാലും ചാവാൻ പോവുകയല്ലേ ഇതൊക്കെ കണ്ട് ചത്തോട്ടേ എന്ന് വിചാരിച്ച് കാണും അവര്.
ദേവിയുടെ ആത്മാവ് മാധവ്യയുടെ ആത്മാവിന് അടുത്തെത്തിയതും… അവർ രണ്ടു പേരും എന്നേ ഒരുമിച്ചു നോക്കി…. രണ്ടു പേരുടെയും മുഖം എന്റെ മനസ്സിൽ പതിച്ചു…. അവർ രണ്ടു പേരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു…
പതിയേ പതിയേ ആ ആത്മാക്കൾ രണ്ടും വായുവിൽ അലിയാണ് തുടങ്ങി… എന്റെ മുന്നിൽ ഒരു അമ്മയുടെ വാത്സല്ല്യം ഞാൻ കണ്ടു…. ഒടുവിൽ അവർ രണ്ടു പേരും പൂർണമായി വായുവിൽ അലിഞ്ഞു ചേർന്നു…. “”””””
അവൾ എല്ലാം പറഞ്ഞു തീർത്തു….
കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും മൗനമായിരുന്നു….
“നീയെന്താ ഒന്നും മിണ്ടാത്തെ…. ”
കല്ല്യാണി എന്നോടായി ചോദിച്ചു…
“നീയല്ലേ പറഞ്ഞു തീരുന്നത് വരേ ഒരക്ഷരം മിണ്ടി പോവരുത് എന്ന് പറഞ്ഞത്…”