ആ ആത്മാവിന്റെ മറുപടി എന്നോടായിരുന്നില്ല അത് ദേവിയോടായിരുന്നു… അവളുടെ അമ്മയായിരുന്നു അത്, അതായത് മാധവ്യ…
ആ ബുക്കിൽ പറഞ്ഞ രണ്ട് ആത്മാവിന്റെ കാര്യം എന്റെ മനസ്സിലേക്ക് വന്നു….
മായയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയാൻ തുടങ്ങി. ഒരു പക്ഷേ എന്റെ അതേ അവസ്ഥ തന്നെയായിരിക്കുമോ അവളും അനുഭവിക്കുന്നുണ്ടാവുക… ഒരു വേള ഞാൻ ചിന്തിച്ചു……
“എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു എന്റെ കുട്ടി അമ്മയുടെ അടുത്തേക്ക് വാ” എന്ന് മാധവ്യ പറഞ്ഞതും എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി… ശരീരം ഭാരം കുറയുന്നത് പോലേ…..
കുറച്ചു കഴിഞ്ഞതും ഒരു നിഴലുപോലെയെന്തോ എന്റെ ഉള്ളിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ചു… എന്റെ ശരീരങ്ങളിലേ എല്ലാ എല്ലുകളും പൊട്ടുന്ന വേദനയായിരുന്നു അപ്പോളെനിക്ക്… ഒന്ന് മരിക്കാൻ പോലും ഞാൻ കൊതിച്ചു… കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും എന്റെ ശരീരത്തിൽ നിന്നും ആ നിഴൽ പൂർണമായും പുറത്തേക്ക് വന്നു.
ഞാൻ ആകേ തളർന്നിട്ടുണ്ടായിരുന്നു……എന്റെ ശരീരത്തിൽ നിന്നും പോയിട്ടുണ്ടായിരുന്നെങ്കിലും അതെന്റെ അടുത്ത് തന്നെയുണ്ടായിരുന്നു… പക്ഷേ അങ്ങോട്ട് നോക്കാൻ എന്റെ ഉള്ളിലെ ഭയം അതിന് സമ്മതിച്ചില്ല…..
പെട്ടെന്നാണ് മായയുടെ ശരീരം എന്റെ മുന്നിൽ നിന്നും എണീച്ചത്…
ഞാൻ അവളേ തന്നെ നോക്കി നിന്നു.. പെട്ടെന്നവൾ വായുവിൽ പൊങ്ങി. അവളുടെ കണ്ണുകളെല്ലാം തുറിച്ചു വന്നു വെള്ളനിറമായിരുന്നു അവക്ക്… എനിക്ക് സംഭവിച്ചത് പോലേ ഒരു വെളുത്ത പുകപോലുള്ള രൂപം അവളുടെ ശരീരത്തിൽ നിന്നും അകന്നു മാറാൻ തുടങ്ങി…. മായയുടെ കരച്ചിൽ മുറിയെങ്ങും മുഴങ്ങി… ആ രൂപം അവളുടെ ശരീരത്തിൽ നിന്നും പൂർണമായും മോചിതയായപ്പോൾ മായയുടെ ശരീരം നിലം പതിച്ചു….