അത്രയും പറഞ്ഞതും കല്ല്യാണി അവളുടെ സംസാരം നിർത്തി….
“എന്നിട്ടെന്താ ഉണ്ടായേ…. ”
എനിക്കെന്റെ ആകാംഷ അടക്കി വക്കാൻ കഴിഞ്ഞില്ല….
“എന്നിട്ടെന്തുണ്ടാവാൻ എന്റെ ബോധം പോയി….”
😐
“ബോധം പോയെന്നോ…? എടി നിനക്ക് കുറച്ചു നേരം കൂടേ പിടിച്ചു നിൽക്കായിരുന്നില്ലേ…. 😤”
“എന്താ മൈരേ നീ ഈ പറയുന്നേ… ഞാൻ അവിടേ സുഖിച്ചു ഇരിക്കുകയായിരുന്നില്ല… കത്തി കൊണ്ട് ചോര വാർന്ന് മരിക്കാൻ കിടക്കുകയായിരുന്നു…..”
കല്ല്യാണി എന്റെ വയറ്റിനിട്ടൊരു കുത്ത് തന്നിട്ട് പറഞ്ഞു…..
പിന്നേ എന്റെ വായ ശബ്ധിച്ചില്ല…. 😐
അവളുടെ കഥ പറച്ചിൽ കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നപ്പോൾ അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി….
“എത്ര നേരം ഞാൻ ബോധം പോയികിടന്നു എന്നെനിക്കറിയില്ല…. ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ടാണ് ഞാൻ വീണ്ടും കണ്ണു തുറക്കുന്നത്….ആ മങ്ങിയ കാഴ്ചയിൽ എന്റെ മുന്നിലുള്ള രൂപം എനിക്ക് ദൃശ്യമായില്ല എന്നാൽ പോകെ പോകെ മായയുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വന്നു… അവളുടെ മുഖം ചോരയിൽ കുളിച്ചിട്ടുണ്ടായിരുന്നു…. അവൾ എന്നേ നോക്കി ചിരിക്കുകയായിരുന്നു…. എന്റെ പൊന്ന് സിദ്ധു ആ ഒരു കാഴ്ച്ച കണ്ടപ്പോൾ ഞാൻ വീണ്ടും ബോധം കെട്ട് വീണില്ല എന്നേയുള്ളു… അത്രക്കും പേടിച്ചിരുന്നു ഞാനപ്പോൾ….. എന്റെ പേടി കണ്ടതുകൊണ്ടാവണം അവൾ എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു എന്നാൽ ആ ശബ്ദം കേട്ടപ്പോൾ എന്റെ പേടി ഇരട്ടയായി അത് അവളുടെ ശബ്ദമല്ലായിരുന്നു… ഞാൻ ചുറ്റും നോക്കി നിലം മൊത്തം ശവശരീരങ്ങളും ചോരയുമാണ്…. പക്ഷേ എന്നേ അൽബുദ്ധപ്പെടുത്തിയത് എന്റെ വയറിലേ മുറിവായിരുന്നു… കാരണം മുറിയിൽ നിന്നും ചോര വരുന്നത് നിന്നിരുന്നു അവിടേ അങ്ങനെയൊരു സാധനം ഉണ്ട് എന്ന് പോലും എനിക്ക് മനസ്സിലായത് ഞാനതിൽ നോക്കിയപ്പോൾ മാത്രമാണ്…. പെട്ടെന്നാണ് മോളേ എന്നുള്ള വിളി വന്നത്…. എന്റെ ശരീരം മൊത്തത്തിൽ തരിച്ചു പോയി ഒന്ന് അങ്ങാൻ പോലും കഴിഞ്ഞില്ല എനിക്ക്… ഞാൻ അവളേ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു…. ഒരു പ്രേത്യേക വാത്സല്ല്യം എനിക്ക് ആ വിളിയിൽ നിന്നും അനുഭവിച്ചറിയാൻ സാധിച്ചു…. എന്റെ ഉള്ളിലേ സകല ധൈര്യവും എടുത്തുകൊണ്ടു ഞാൻ മായയുടെ ശരീരത്തിലുള്ള ആ ശക്തിയോട് ആരാ എന്ന് ചോദിച്ചു….എന്റെ പൊന്ന് സിദ്ധു അപ്പോ ആ ആത്മാവ് പറഞ്ഞ കാര്യം കേട്ടാൽ നീ ഞെട്ടും….”