ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

മായ അവളുടെ കുടുംബത്തിന്റെ കരുവായിരുന്നു എന്ന് എനിക്ക് തോന്നിയായിരുന്നെങ്കിലും അരുണിന്റെ വാക്കുകൾ അത് ഉറപ്ലിക്കുന്നത് പോലെയായിരുന്നു….

 

“അവൾ നുണ പറഞ്ഞതാണെങ്കിലോ….?”

 

ഉള്ളിലെ സംശയം ഞാൻ അതേപോലെ പ്രകടിപ്പിച്ചു…

 

“അതിനുള്ള എല്ലാ ടെസ്റ്റുകളും കാര്യങ്ങളും ഞങ്ങൾ നടത്തിയതാണ്… പിന്നേ ഇതിനെ പറ്റി ഞാൻ കല്ലുവിനോടും ചോദിച്ചിട്ടുണ്ടായിരുന്നു ‘അവൾക്ക് ഒന്നും ഓർമയില്ലെങ്കിൽ അത് സത്യം തന്നെയായിരിക്കും’ എന്നാണ് കല്ലു പറഞ്ഞത്….. ബാക്കി ഉള്ളവരോടും അവൾക്കിതിൽ പങ്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്… അത്കൊണ്ട് തന്നെ മായ ഉള്ളതിൽ അവർക്ക് പ്രശ്നമില്ലായിരുന്നു….’”

 

“എന്നിട്ട് അവൾ ഇപ്പോൾ എവിടെയാണ്….”

 

പ്രശ്നങ്ങൾ എല്ലാം തീർന്ന സ്ഥിതിക്കും അവളേ കാണാത്തതുകൊണ്ടും ഞാൻ ചോദിച്ചു…

 

“അവൾ അവളുടെ കോഴ്സ് കംപ്ലീറ്റ് ആക്കാൻ വേണ്ടി പോയതാണ് കഴിഞ്ഞ ആഴ്ച്ച വരേ ഇവിടേ ഉണ്ടായിരുന്നു….”

 

“ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്….”

 

“നീ കല്ലുവിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കണം. നിന്നോട് അവൾ പറയും… അതിന്റെ പിറകേ പോവാനൊന്നുമല്ല…മറിച്ച് ഒന്നറിയാനുള്ള ആഗ്രഹം….”

 

എന്തൊക്കെ ആഗ്രഹങ്ങൾ ആണ് ഇവന്….

 

ഇതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നാൽ എനിക്കിട്ട് രണ്ടെണ്ണം കിട്ടോ എന്നാണ് എന്റെ പേടി…. 😐

 

“എന്നാൽ ഞാൻ പോട്ടെ….. ”

 

അതും പറഞ്ഞ് അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *