ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി… അവളുടെ മുഖത്ത് അപ്പോൾ വല്ലാത്തൊരു എക്സ്പ്രഷൻ ആണ് ഉണ്ടായിരുന്നത്…
റൂമെത്തട്ടെ കാണിച്ച് തരാട്ടാ…. 😤
“പോയി കുളിചിട്ട് കഴിക്കാൻ വാടാ…”
ചേച്ചി മൂക്ക് പൊത്തിപിടിച്ചുകൊണ്ട് പറഞ്ഞു….
ഇനിയും അവിടേ നിൽക്കുന്നത് സേഫ് അല്ല എന്ന് മനസ്സിലാക്കിയ ഞാൻ കല്ല്യാണിയേ കൊണ്ട് റൂമിലേക്ക് ഓടി….
പോവുന്നതിനുമുൻപ് ഞങ്ങൾ കഴിച്ചു എന്നും അവരോട് കഴിച്ച് കിടക്കാനും പറഞ്ഞു…..
റൂമെത്തിയ പാടേ ഞാൻ കല്ല്യാണിയേ ബെഡിലേക്ക് ഒറ്റയേറ്….
“കൊല്ലോ… നീ എന്നേ…. ”
കല്ല്യാണി ചീറിക്കൊണ്ട് പറഞ്ഞു…
“ആടി… ഇന്ന് നിന്റെ അറവാ…. നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വീട്ടിലെത്തിയിട്ട് പോരേ… വീട്ടിലെത്തിയിട്ട് പോരെയെന്ന്…”
“നീ എന്തിനാ എന്നോട് ദേഷ്യപെടുന്നേ… നീ അല്ലേ എല്ലാം ചെയ്തേ….”
😳
“ഞാനോ….?”
“ദേ കല്ല്യാണി നിനക്ക് എപ്പഴും ഉള്ള സ്വഭാവമാ എല്ലാം ഒപ്പിച്ചു വച്ചിട്ട് ലാസ്റ്റ് അതെല്ലാം എന്റെ തലയിലേക്ക് ഇടുന്നത്… നിനക്ക് എന്താ ഇതൊക്കെ ഒന്ന് സമ്മതിച്ചു തന്നാൽ…”
ഞാൻ അൽപ്പം ദേഷ്യത്തോടെയാണ് അതു പറഞ്ഞത്…
എന്നാൽ ഞാൻ ദേഷ്യപ്പെട്ടത് കല്ല്യാണിക്ക് ഇഷ്ട്ടപെട്ടില്ല… മാത്രവുമല്ല അവൾക്ക് അത് ചെറിയൊരു വിഷമം ഉണ്ടാക്കി….
“ഒക്കെ ഞാനാ ചെയ്തേ…. നീ ഒന്നും ചെയ്തിട്ടില്ല… എല്ലാ കുറ്റവും ഞാൻ സമ്മതിച്ചു പോരേ…..”