“അയ്യോ……. ”
കല്ല്യാണിയുടെ നിലവിളി കേട്ടതും ഞാൻ അവളെയൊന്നു നോക്കി…
“എന്താടി… 😤”
“എടാ… നടക്കാൻ പറ്റുന്നില്ലടാ…. വേദനിക്കുന്നു….”
കോരിച്ചൊരിയുന്ന മഴയിൽ നിലത്ത് മുട്ട് കുത്തിക്കൊണ്ടിരുന്നവൾ പറഞ്ഞു….
“നിന്റെ ആക്രാന്തം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ ഇത് ഇങ്ങനെയൊക്കെ അവസാനിക്കൂ എന്ന്…😤”
“നോക്കി നിൽക്കാതെ എന്നേ ഒന്ന് എടുത്ത് കൊണ്ട് പോടാ പട്ടി…..”
വേറേ വഴിയില്ല എന്ന് എനിക്കും മനസ്സിലായി ഞാൻ അവളെ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു….
കാളിങ്ബെൽ ബെല്ലടിക്കാൻ നിന്നതും വാതിൽ തുറന്നു….
“നിന്നെയൊക്കെ എത്ര നേ….. ”
എന്റെ കയ്യിൽ കല്ല്യാണി കിടക്കുന്നത് കണ്ടപ്പോൾ ദേവു ചേച്ചി പറയാൻ വന്ന വാക്കുകൾ വിഴുങ്ങി….
“കല്ലുന് എന്ത് പറ്റി….”
ചേച്ചി ഞങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു….
“ഏയ്… ഒന്നുല്ല ചേച്ചി കാലൊന്ന് ഉളുക്കിയതാ….”
“ഹോസ്പിറ്റലിൽ പോവണോ….?”
ചേച്ചി ചോദിച്ചു….
“ഏയ് അതിന്റ ആവശ്യമൊന്നുമില്ല….ഒന്ന് തൈലം തേച്ച് ഉഴിഞ്ഞാൽ മതി…”
ഞാനാണ് അതിന് മറുപടി പറഞ്ഞത്….
മറുപടി കേട്ടതും ചേച്ചി ഒന്ന് ഇരുത്തി മൂളി…
ശേഷം ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി…
“എന്ത് കോലമാടാ രണ്ടിന്റേം…. നിങ്ങൾ എന്താ ഐസ് ക്രീം തേച്ച് വല്ലോം ആണോ കുളിച്ചേ….”
ചേച്ചി പെട്ടെന്നത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി…