ഞാനും രാജീവനും നിന്നേ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു പോയി കാറിൽ കിടത്തി… ദേവു അപ്പോഴേക്കും അവളുടെ മനോധൈര്യം വീണ്ടെടുത്തിരുന്നു….. അവളും രാജീവനും കൂടേ നിന്നേ ആദ്യം ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി… പിന്നാലേ ഞാൻ കല്ലുവിനെകൊണ്ട് പോവാൻ നിന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…
മായ അവളാണ് നിങ്ങളേ രക്ഷിച്ചതെന്നും അവളേ കൂടി രക്ഷിക്കണം എന്നതായിരുന്നു അവളുടെ അഭ്യർത്ഥന….. എന്തോ അവളേ അവിടേ തനിച്ചാക്കി പോവാൻ എനിക്കും മനസ്സു വന്നില്ല….
അവളേകൂടേ ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി… അപ്പോഴേക്കും എല്ലാവരും വിവരമറിയുകയും കാർത്തു വരുകയും ചെയ്തിരുന്നു…. കല്ലുവിന്റെയും മായയുടെയും ജീവന് കാര്യമായ അപകടമുണ്ടായിരുന്നില്ല… എന്നാൽ നിന്റെ സ്ഥിതി മറിച്ചായിരുന്നു…. അതുകൊണ്ടാണ് നിന്നേ ഇങ്ങോട്ട് കൊണ്ടു വന്നത്….””””””””
അരുൺ ഒരു കഥ പറയും പോലേ എല്ലാം പറഞ്ഞു തീർത്തു….
എന്ത് പറയണം എന്നെനിക്ക് അറിയുന്നുണ്ടായിരുന്നില്ല…..
ഒക്കെ ഒരു സ്വപനം പോലേ…..
“അപ്പോൾ മായയാണോ എല്ലാവരെയും കൊന്നത്….?”
എന്റെ ഉള്ളിലേ ചോദ്യം മറച്ചുവെക്കാൻ കഴിഞ്ഞില്ല…
“അറിയില്ല… പക്ഷേ ഇതുവരെയുള്ള നിഗമനം വച്ച് അതാവാനേ ചാൻസ് ഉള്ളു…”
“ഈ കാര്യം അവളോട് സൂചിപ്പിക്കായിരുന്നില്ലേ….”
“ശ്രമിക്കാഞ്ഞിട്ടല്ല…. പക്ഷേ അവൾക്ക് ഒന്നും തന്നെ ഓർമ്മയില്ല….അവളുടെ കുടുംബം നിങ്ങളേ രക്ഷിക്കുന്നതിനിടയിൽ മരിച്ചു എന്നാണ് എല്ലാവരും കൂടേ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്….. ഈ വാർത്ത കേട്ടാൽ അവൾ ശരിക്കും വയലന്റ് ആവുമെന്നാണ് ഞങ്ങൾ എല്ലാവരും കരുതിയിരുന്നത്… പക്ഷേ അവൾ സമാധാനപൂർണമാണ് എല്ലാം കേട്ടത് ഒരു തരി വിഷമവും,സന്തോഷവും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല… എന്തിൽ നിന്നോ രക്ഷപെട്ടത് പോലെയുള്ള മനോഭാവം….അവൾ അതിനെക്കുറിച്ചു കൂടുതൽ ചോദിക്കാനും നിന്നില്ല ആരും അതിനേ കുറിച്ച് പറയുവാനും നിന്നില്ല….”