കാറിനുള്ളിലെ തണുപ്പിനുപോലും പറയാൻ കൊതിച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു….
എന്നാൽ എന്തോ ഒന്ന് കുറഞ്ഞ പോലെ എനിക്ക് തോന്നി ഞാൻ വേഗം തന്നെ പ്ലേ ലിസ്റ്റ് ഓണാക്കി….
അതിൽനിന്നും കേട്ട പ്രണയഗാനം കൂടിയായപ്പോൾ…….എന്റെ സാറേ പിന്നേ ചുറ്റുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല….
റോഡിലൂടെ ഓടുന്ന കാർ, മഴ, വെളിച്ചത്തിന്റെ പ്രതിഫലനം, അവളുടെ സാന്നിധ്യം എല്ലാം ചേർന്ന് മുഴുവൻ ലോകവും ഞങ്ങൾക്കായുള്ള പ്രണയവിരുന്നൊരുക്കി…. ❤️
“നിനക്ക് വേണ്ടേ…. ”
എന്നേ പ്രണയ ലോകത്തിൽ നിന്നും വിളിച്ചുണർത്തിയത് കല്ല്യാണിയായിരുന്നു…
ഞാൻ അവളേ ഒന്ന് നോക്കി….
ഒരു ഐസ്ക്രീം എന്റെ മുന്നിലേക്ക് നീട്ടി ഇരിക്കുകയാണവൾ….
ഐസ്ക്രീം തിന്നതിന്റെ പാടുകൾ അവളുടെ ചുണ്ടുകൾക്ക് ചുറ്റും പടർന്നിട്ടുണ്ട്….
“എനിക്ക് വേണ്ടാ….. ”
പക്ഷേ എന്റെ മറുപടി കേട്ടതും അവളുടെ ചിരിയൊന്ന് മങ്ങിയ പോലേ എനിക്ക് തോന്നി…
ഇനി ഞാൻ റൊമാന്റിക് അല്ല എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവുമോ….
ഞാൻ ആരും ഇല്ലാത്ത ഒരു വഴിയിൽ കാർ സൈഡ് ആക്കി….
വെളിച്ചമെന്ന് പറയാൻ കുറച്ചു മാറിയുള്ള ലൈറ്റ് പോസ്റ്റ് മാത്രമേ ഉള്ളു….
ഞാൻ പെട്ടെന്ന് സൈഡ്ആക്കിയത് കണ്ട് സംശയം തോന്നിയ കല്ലു എന്നേ ഒന്ന് നോക്കി…..
“ഐസ് ക്രീം താ….. ”
ഞാൻ അവളോട് പറഞ്ഞു….
കുറച്ചുനേരം എന്റെ കണ്ണുകളിൽ നോക്കിയ ശേഷം അവൾ എനിക്ക് ഒന്നെടുത്തു തന്നു…. അപ്പോൾ ആ മുഖത്ത് ഒരു ചിരിയുമുണ്ടായിരുന്നു…..