ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

ഞാൻ വേഗം പോയി കുറച്ചു ഐസ്ക്രീമുകൾ വാങ്ങി കാറിൽ കയറി…

 

അപ്പോൾ അവൾ എന്നേ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

 

ഞാൻ വാങ്ങിയ ഐസ്ക്രീം മുഴുവൻ അവളുടെ കയ്യിൽ ഏൽപ്പിച്ചു… ആദ്യം വാങ്ങാൻ കുറച്ചു മടി കാണിച്ചെങ്കിലും അവസാനം അവൾ അതു വാങ്ങി..

 

ഞാൻ കാർ വീട്ടിലേക്കല്ലായിരുന്നു എടുത്തത്… ചുരുക്കി പറഞ്ഞാൽ ഞാൻ ഏതൊക്കെ വഴിയിലൂടെ കാർ വെറുതെ ഓടിക്കുകയാണ്… അവളോടൊപ്പം കുറച്ചു സമയം കൂടേ സ്പെൻഡ്‌ ചെയ്യാലോ… 😌

 

കുറേ നേരം ഐസ്ക്രീമുകളിലേക്ക് തന്നെ നോക്കി ഇരുന്ന കല്ല്യാണി അവസാനം കൊതി മൂത്ത് ഓരോന്ന് ഓരോന്ന് കഴിക്കാൻ തുടങ്ങി…. അപ്പോഴേക്കും അവളുടെ ദേഷ്യവും അലിഞ്ഞു പോയിരുന്നു….

 

കാർ റോഡിലൂടെ പതുക്കെ പോവുന്നു… മഴ തുള്ളികൾ വിൻഡ്ഷീൽഡിൽ പതിച്ചു തെറിക്കുന്നു വൈപ്പർ അവയെ അഴിച്ചു കളയുന്നു… റോഡിന്റെ ഇരുവശവും ചെറു ലൈറ്റുകൾ തെളിഞ്ഞു, മഴയുടെ തഴുകലിൽ ചുറ്റും വെള്ളത്തിളക്കമായി പ്രതിഫലിച്ചപ്പോൾ അതിലും വലിയൊരു സീനറി പ്രകൃതിക്ക് ഞങ്ങൾക്ക് തരാനില്ലായിരുന്നു…

 

അവൾ സീറ്റിൽ നിശ്ശബ്ദം ഇരിക്കുകയാണ് കൈയിൽ ഇപ്പോഴും ഐസ്ക്രീം… ഇടയ്ക്കൊക്കെ അവൾ പുറത്തേക്ക് നോക്കും, മഴയുടെ താളത്തിൽ സംഗീതം കേൾക്കുന്ന പോലെ…

 

എന്റെ കൈ കാർ സ്റ്റിയറിംഗിൽ തന്നെയാണെങ്കിലും ചിലപ്പോഴൊക്കെ അവളിലേക്കൊരു നോട്ടമിടാൻ ഞാൻ മറന്നില്ല…. നോക്ക് പിടിച്ചു അവൾ ഒന്നു ചിരിക്കും…

 

ആ ചിരി ആയിരം പൂർണചന്ദ്രന് തുല്യമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *