ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

ശക്തി കുറച്ചു കൂടി പോയോ…. 😐

 

“ഓർഡർ ചെയ്യുന്നില്ലേ….. ”

 

ഞാൻ മുഖത്ത് മാക്സിമം ചിരി വരുത്തി പറഞ്ഞു….

 

കൃത്യം സമയത്ത് ഓർഡർ എടുക്കാൻ ആളും വന്നിരുന്നു…..

 

എല്ലാവരും അവർക്കു വേണ്ട സാധനങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങി….

 

ഓരോന്നൊക്കെ ഓർഡർ ചെയ്യുന്ന സാധങ്ങളുടേ പേര് കേട്ടിട്ട് ഞാൻ തന്നെ അന്ധംവിട്ടു… ഇതൊക്കെ എന്ന ചാധനം… 😐

 

കല്ല്യാണിക്ക് വിശപ്പില്ല എന്ന് പറഞ്ഞതുകാരണം ഞാനും ഒന്നും ഓർഡർ ചെയ്തില്ല… പക്ഷേ കുറേ നിർബന്ധിച്ചപ്പോൾ അവൾ ഒരു ജ്യൂസ്‌ വാങ്ങി കുടിച്ചു…

 

എല്ലാവരും പരസ്പരം തമ്മിൽ മത്സരമാണ്…

 

വെറുതെ കിട്ടിയാലും കുറച്ചു മയത്തിലൊക്കെ തിന്നൂടെ… ഇവന്മ്മാർക്ക് വീട്ടിൽ ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ലേ…

 

ഭക്ഷണ കാര്യത്തിൽ ഇങ്ങനെയൊന്നും പറയാൻ പാടില്ലെങ്കിലും അവരുടെ തീറ്റ കണ്ടാൽ ആരായാലും പറഞ്ഞു പോവും….

 

അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറത്തെ മത്സരത്തിനൊടുവിൽ എല്ലാവരും കഴിച്ച് എണീക്കുകയും ഒരാൾ എനിക്ക് ബില്ല് കൊണ്ട് വന്ന് തരുകയും ചെയ്തു….

 

ബില്ല് തുറന്നു നോക്കിയ ഞാൻ ഞെട്ടി… പൈസ ഇല്ലാഞ്ഞിട്ടൊന്നും അല്ലായിരുന്നു… ആദ്യായിട്ടാ ഇത്ര രൂപക്ക് ഒക്കെ തിന്നുന്നത് കാണുന്നത്….

 

ഇനിയും ഇവിടേ നിന്നാൽ പണി വരും എന്ന് മനസ്സിലാക്കിയ ഞാൻ വേഗം സ്ഥലം വിടാൻ തീരുമാനിച്ചു…

 

പോവുന്നതിനു മുൻപ് അവിനാഷ് എന്റെയും കല്ല്യാണിയുടെയും അടുത്തേക്ക് വന്നു…

 

Leave a Reply

Your email address will not be published. Required fields are marked *