നിനക്കൊക്കെ ഞാൻ വച്ചിട്ടുണ്ടഡാ… ഇതൊന്നു കഴിയട്ടെ കാണിച്ചു തരാം…
ഞാൻ അവരേ ഒന്ന് കൂർപ്പിച്ചു നോക്കി…
അളിയാ ഷെമി പറ്റിപ്പോയി എന്നുള്ള മുഖഭാവമായിരുന്നു രണ്ടിനും…
“എന്താ സിദ്ധു വൈഫിനേ ഞങ്ങൾക്ക് പരിജയ പെടുത്തി തരാത്തേ… ”
അവരേ നോക്കി പേടിപ്പിക്കുന്നതിനിടയിൽ ഏതോ ഒരു അലവലാതി വിളിച്ചു പറഞ്ഞു…
പുണ്ടച്ചിമോന് രണ്ടു മാസം കോമയിൽ കിടന്ന എന്നോട് ഒന്നും ചോദിക്കാനില്ല… അവളേ കുറിച്ചാ അറിയണ്ടേ….
കാലു മുതൽ തല വരേ എനിക്ക് ദേഷ്യം അരിച്ചു കയറി….
എന്നാൽ ഞാൻ സംയമനം പാലിച്ചുകൊണ്ട് അവർക്ക് ചിരിച്ചു മറുപടി നൽകി….
“സോ…. ഇതാണ് എന്റെ വൈഫ് കല്ല്യാണി…”
പറഞ്ഞു കഴിഞ്ഞതിനു ശേഷം ഞാൻ അവളെയൊന്നു നോക്കി…അവളുടെ കവിളുകൾ ചുവന്ന് തക്കാളി പരുവമായിരുന്നു അപ്പോഴേക്കും….
“ആള് സുന്ദരിയാണല്ലോ…. ”
അതിനിടയിൽ വേറൊരുത്തൻ എറിഞ്ഞു…
ഇവനൊക്കെ ആരാന്ന് പോലും എനിക്കറിയില്ല…മൈര് ഏത് നേരത്താണാവോ ഇതിനൊക്കെ ചാടി പുറപ്പെടാൻ തോന്നിയത്…
“ഇവൾക്കെന്താ കണ്ണിന് വയ്യേ ഈ സന്ധ്യ നേരം സൺഗ്ലാസ്സും വച്ചിരിക്കാൻ…”
ഒരു പുച്ഛം നിറഞ്ഞ സ്വരമായിരുന്നു അത്… ഞാൻ ആ പറഞ്ഞ ആളേ ഒന്ന് നോക്കി… ആളേ കണ്ടതും വലിയ പുതുമയൊന്നും തോന്നിയില്ല….
നിമിഷ…., പണ്ട് അവൾ എന്നേ പ്രൊപോസ് ചെയ്തപ്പോൾ നോ പറഞ്ഞതിന്റെ തിളപ്പാണ്… കുറച്ചു കഴിഞ്ഞാൽ മാറികോളും…
അവളുടെ മുഖത്ത് മാത്രമല്ല അവിടേ ഇരിക്കുന്ന ഒരു പെണ്ണിന്റെ മുഖത്തും വലിയ സന്ദോഷമൊന്നുമില്ല…