ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

ഞാൻ കല്ലുവിന്റെ കയ്യും പിടിച്ചുകൊണ്ടു കാറിന്റെ അടുത്തേക്ക് ഓടി….

 

ഏകദേശം ഒരു പത്തു മിനുട്ട് കൊണ്ട് ഞങൾ സ്ഥലം എത്തി… കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ കല്ല്യാണിക്ക് എന്റെ ഒരു സൺഗ്ലാസ് കൊടുത്തു…

 

“ഇതിട്ടോ… ”

 

“ഇതെന്തിനാ…? ”

 

“വച്ചോ ആവശ്യം വരും…”

 

അതും പറഞ്ഞുകൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി…. പിന്നാലേ സൺഗ്ലാസ് ധരിച്ചുകൊണ്ട് കല്ല്യാണിയും….

 

ഞങ്ങൾ ആ വലിയ റസ്റ്റോറന്റിൽ കയറി ചുറ്റും ഒന്ന് നോക്കി….

 

“ഒയ് ഇവിടേ… ”

 

ശബ്ദം കേട്ട സൈഡിലോട്ട് ഞാൻ തല ഒന്ന് തിരിച്ചു……

 

😳

 

യേ ക്യാ മൈര്….

 

ഒരു ടൌൺ മൊത്തം ഉണ്ടല്ലോ ഇത്…..

 

ആ മൈരനോട് എല്ലാവരേം വിളിക്കാൻ പറഞ്ഞപ്പോൾ ഇത്രേം പേരെ വിളിക്കും എന്ന് ഞാൻ ഓർത്തില്ല….

 

“സിദ്ധു… എന്താടാ ഇത്… ഇത് കുറേ പേരുണ്ടല്ലോ…. ഇതിനും ബേധം വീട്ടിൽ തന്നെ ഒരു കല്ല്യാണ ഫങ്ക്ഷൻ നടത്തിയാൽ പോരായിരുന്നോ….”

 

കല്ല്യാണി എന്നേ തോണ്ടികൊണ്ട് ചെവിയിൽ പറഞ്ഞു…

 

“മതിയായിരുന്നു…. ”

 

എന്റെ വായിൽ നിന്നും അറിയാതെ വന്നു…

 

മുന്നോട്ട് വച്ച കാൽ മുന്നോട്ട്…. ഞാൻ അവരുടെ അടുത്തേക്ക് പതിയേ നടന്നു… എന്റെ കൈ പിടിച്ചുകൊണ്ടു കല്ല്യാണിയും…

 

ഞങ്ങൾക്കായി മാറ്റിവച്ചതുപോലെ ആ വലീ…..യ ടേബിളിൽ രണ്ടു ചെയർ കാലിയായി കിടക്കുന്നുണ്ടായിരുന്നു….

 

ഞങ്ങൾ നേരേ ചെന്ന് അവിടേ ഇരിന്നു….

 

ഞാൻ എല്ലാവരെയും ഒന്ന് നോക്കി… കുറച്ചുപേരുടെയൊക്കെ മുഖം അറിയുന്നുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളതൊക്കെ ഏതാണ് എന്നുള്ള ഐഡിയ പോലും എനിക്കുണ്ടായിരുന്നില്ല…ഞാൻ വിവേകിനെയും അവിനാഷിനെയും ഒന്ന് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *