ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

മൈര് കാഴ്ച്ച പോയി എന്നാ തോന്നണേ….

 

കുറച്ചു നേരം ആ ചുവന്ന വെളിച്ചം അവിടം ആകെ പരന്നു അതിന്റെ തീവ്രത കുറഞ്ഞപ്പോഴാണ് കണ്ണൊന്നു തുറക്കാൻ പറ്റിയത്…

 

കണ്ണു തുറന്നപ്പോൾ കാണുന്നത് പാറുവിനേ നോക്കി ദഹിപ്പിക്കുന്ന ദേവു ചേച്ചിയെയാണ്…

 

എന്നാൽ ബാക്കിയുള്ളവർ അപ്പോഴേക്കും ഞങളുടെ അടുത്തേക്ക് എത്തിയിരുന്നു…

 

അതിനുള്ളിൽ എന്താണ് എന്നിരിയുവാനുള്ള ആകാംഷ കാരണം ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആ ബോക്സിനുള്ളിലേക്ക് നോക്കി…

 

ഒരു ചുവന്ന കളർ രത്‌നമായിരുന്നു അതിനുള്ളിൽ… എന്നാൽ അതിൽ നിന്നും കണ്ണെടുക്കാൻ സാധിക്കാത്ത വിധം മനോഹരമായിരിന്നു അത്…. നോക്കും തോറും ഏതൊരാളെയും വശീകരിക്കാൻ കഴിയുന്നൊരു കല്ല്… ഏതോ മായാലോകത്ത് എത്തിയ പ്രതീതിയായിരുന്നു അപ്പോൾ എനിക്ക്…

 

പക്ഷേ ആ കാഴ്ച കൂടുതൽ നേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല… അപ്പോഴേക്കും ചേച്ചി ആ ബോക്സ്‌ അടച്ചു….

 

എന്നിട്ട് ഞങളെയെല്ലാവരെയും കൂർപ്പിച്ചു നോക്കി….

 

“ചോദിക്കണ്ട…. പറഞ്ഞു തരില്ല…. ”

 

ഞങ്ങൾ എല്ലാവരും മനസ്സിൽ കണ്ടതിന്റെ മറുപടി ചേച്ചി ആദ്യമേ പറഞ്ഞു…

 

ശേഷം ഞങ്ങളെ എല്ലാവരെയും ഉന്തി തള്ളി റൂമിനു വെളിയിലാക്കി…

 

മ്മ്…എന്തൊക്കെയോ ചീഞ്ഞു മണക്കുന്നുണ്ട്….

 

കറക്റ്റ് സമയത്ത് തന്നെ അവിനാഷിന്റെ ഫോൺ വിളിയുമെത്തി…

 

അപ്പോഴാണ് അവന്മാർക്ക് ചിലവ് കൊടുക്കാനുള്ള ബോധം എന്റെ തലയിൽ ഉദിച്ചത്…

 

“എടി വേഗം വന്നേ ഇപ്പോ തന്നെ സമയം ഒരുപാട് വൈകി… “

Leave a Reply

Your email address will not be published. Required fields are marked *