പാറു മാലകൾ തിരയുന്നതിനിടയിൽ ചോദിച്ചു….
“പാറൂസേ… നീ ഇപ്പോ അപ്പം തിന്നാൽ മതി കുഴി ഞാൻ എണ്ണിക്കോളാം….”
ചേച്ചി പാറുവിന്റെ ചെവിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു…
കുറച്ചു നേരത്തേ തിരച്ചിലിനൊടുവിൽ എല്ലാവരും ഓരോ മാല വീതം എടുത്തു…
കല്ലു ഒരു നീല കളർ രത്‌നം പതിപ്പിച്ച മാലയാണ് എടുത്തത്…. അവളുടെ നീല കണ്ണുകൾക്ക് നല്ല ഒരു തുണ കിട്ടിയപോലെയാണ് എനിക്ക് തോന്നിയത്…
“ദേ… എല്ലാവരോടും കൂടി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ആരെങ്കിലും ഇത് വല്ലോം കൊണ്ടുപോയി കളഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ ഈ ദേവൂന്റെ ശരിക്കുമുള്ള സ്വഭാവം നിങ്ങളെല്ലാം അറിയും…”
ഞൊടിയിടയിൽ ചേച്ചി ചേച്ചിയുടെ ടെറർ സ്വഭാവമെടുത്തു…
“എല്ലാരും എടുത്തു കഴിഞ്ഞില്ലേ എന്നാൽ പോയാലോ….”
ചേച്ചി എല്ലാവരോടുമായി പറഞ്ഞു….
അങ്ങനെ ആ വാൾട്ടിനുള്ളിൽ നിന്നും പോവാൻ നിൽക്കുമ്പോഴാണ് ഒരു മരം കൊണ്ടുണ്ടാക്കിയ പെട്ടി എന്റെ ശ്രദ്ധയിൽ പെട്ടത്… പെട്ടെന്ന് ശ്രദ്ധിക്കാൻ കാരണം അതിന് അത്യാവശ്യം പാഴക്കമുണ്ടായിരുന്നു…… ഞാൻ അതിനടുത്തേക്ക് നടന്നു…
“ഇതിനുള്ളിൽ എന്താ ചേച്ചി…. ”
വാൾട്ടിന് വെളിയിലേക്ക് പോവാൻ നിൽക്കുന്ന ചേച്ചിയോടായി ഞാൻ ചോദിച്ചു….
അപ്പോഴേക്കും പാറുവും എന്റെ അടുത്തേക്ക് വന്നിരുന്നു….
“അത് തുറന്ന് നോക്കിയാലല്ലേ അറിയൂ…. ”
എന്നും പറഞ്ഞവൾ ആ ബോക്സ് ഒറ്റ തുറക്കൽ…
ആ ബോക്സ്സ് തുറന്നതും എന്റെ കണ്ണടിച്ചു പോയതുപോലെ എനിക്ക് തോന്നി… ഒരു ചുവന്ന പ്രകാശം മുറിയാകെ പരന്നു….