ചേച്ചി നേരേ പോയി നിന്നത് ബുക്ക് ഷെൽഫിന്റെ മുന്നിലാണ്… അതിൽ നിന്നും ഒരു ബുക്ക് എടുത്തതും ചേച്ചിയുടെ റൂമിലേ സീക്രെട് വാൾട്ട് തുറന്നു…
ഈ സിനിമയിൽ ഒക്കെ കാണുന്ന പോലത്തെ സെറ്റപ്പ് ഇല്ലേ അതുതന്നെ….
കല്ല്യാണി ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി കാണുകയാണ്…..
ആ വാൾട്ടിന്റെ ഉള്ളിൽ കയറിയാൽ പിന്നേ വേറൊരു മുറിയാണ്…. ചേച്ചിക്ക് ഇഷ്ട്ടം തോന്നിയ സാധനങ്ങൾ എല്ലാം അതിനുള്ളിലാണ്… ഇഷ്ട്ടപെട്ട സാധനങ്ങൾ എന്ന് പറഞ്ഞാൽ ചെറിയ ചെറിയ സാധനങ്ങൾ അല്ല കോടികൾ വില വരുന്ന സാധനങ്ങൾ…അതിൽ കൂടുതലും വജ്രങ്ങളാണ്…. ചേച്ചി ആഭരണങ്ങൾ അതികം ഇടാറില്ലെങ്കിലും ഈ പറഞ്ഞ വജ്രങ്ങളോട് ചേച്ചിക്ക് വല്ലാത്ത പ്രാന്താണ്… നല്ലത് എവിടേ കണ്ടാലും അത് സ്വന്തമാക്കാൻ ചേച്ചി ഏതറ്റംവരെയും പോവും….
ഞങ്ങൾ എല്ലാവരും ചേച്ചിയുടെ പിന്നാലേ ആ വാൾട്ടിൽ കയറി…. ചേച്ചി ചെന്ന് നിന്നത് വജ്രങ്ങൾ പതിപ്പിച്ച മാലകൾക്ക് മുന്നിലാണ്…
“നിനക്ക് ഇഷ്ട്ടമുള്ള ഒരെണ്ണം എടുത്തോ… ”
ചേച്ചി കല്ല്യാണിയേ നോക്കി പറഞ്ഞു…
കല്ലു എന്റെ മുഖത്തേക്ക് നോക്കി… ഞാനും എടുത്തോ എന്ന രീതിയിൽ തലയാട്ടി…
കല്ല്യാണി അവൾക്കു വേണ്ടാ മാല തിരയാൻ തുടങ്ങി…. എല്ലാതും ഒന്നിനൊന്നു മെച്ചം ഇതൊക്കെ എവിടുന്ന് കിട്ടുന്നു ആവോ….
“നിങ്ങളും എടുത്തോ…. ”
കൊതിമൂത്ത് നിൽക്കുന്ന ബാക്കിയുള്ള ചേച്ചിമാരോടായി ചേച്ചി പറഞ്ഞു….
“എന്റെ ചേച്ചി…, ഇത് മുൻപ് കണ്ടതിനേക്കാളും ഉണ്ടല്ലോ…. ഇതൊക്കെ എവിടുന്ന് കിട്ടുന്നു….”