അപ്പോഴേക്കും സമയം ഉച്ചയായിരുന്നു…
ഹോ എത്ര പെട്ടെന്ന സമയം പോയത്….ഇനി ഫുഡ് കഴിക്കണം ഉറങ്ങണം എന്തൊക്കെ ജോലികളാണ് ബാക്കി….
“എടി ഞാൻ താഴേ പോവാ… കാത്തു നിൽക്കണോ…. ”
അവൾ ഡ്രസ്സ് മാറുന്നതിനിടയിൽ ഞാൻ ചോദിച്ചു….
“വേണ്ടാ.. നീ പൊക്കോ… ഞാൻ വന്നേക്കാം…”
അവളുടെ മറുപടി കിട്ടിയതും ഞാൻ താഴോട്ട് പോയി…ഫുഡ് കഴിച്ചതിനു ശേഷം ഞാൻ റൂമിലോട്ടും കല്ല്യാണി ഹാളിൽ ചേച്ചിമാരുടെ അടുത്തേക്കും പോയി…
റൂമിലെത്തിയ പാടേ ഞാൻ കുറച്ചു നേരം കിടന്നു…. പിന്നീട് എണീക്കുന്നത് വിവേകിന്റെ കാൾ കേട്ടാണ്… സമയം വൈകുന്നേരം അഞ്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു…
“എന്താടാ….”
“ചിലവ്…. ”
“എന്തിന്….?”
“കല്ല്യാണം കഴിഞ്ഞതിന്റെയും പിന്നേ നിനക്ക് അറിയാലോ അതിന്റെയും…”
“ആ ഒരു പ്ലേസ് കണ്ടെത്തി വിളിക്ക്… പിന്നേ എല്ലാവരെയും വിളിച്ചോ….. എല്ലാർക്കും ഒരുമിച്ചങ് കൊടുക്കാം…”
“അപ്പോ ശെരി ബൈ… ലൊക്കേഷൻ ഞാൻ അയക്കാം…”
“ആ ശരി….”
ഞാൻ കേട്ടപാടെ ഒക്കെ പറഞ്ഞത് ലൈഫ് വീണ്ടും ആ എന്ജോയ്മെന്റിന്റെ ട്രാക്കിലേക്ക് കൊണ്ടുവരനാണ്….
മുഖം കഴുകി ഡ്രസ്സ് മാറിയപ്പോഴേക്കും അവന്റെ മെസ്സേജ് വന്നിരുന്നു… ഓഹ് മൈരൻ പുളികൊമ്പിൽ തന്നെയാണ് കേറി പിടിച്ചിരിക്കുന്നത്…’പാലസ് പ്ലേറ്റർ ‘എന്ന് പറഞ്ഞൊരു റസ്റ്റോറന്റിന്റെ പേരാണ് അവൻ മെസ്സേജ് അയച്ചത്….നല്ല ഫുഡ് കിട്ടുമെങ്കിലും വില കുറച്ചു കൂടുതൽ തന്നെയാണ്….എന്തായാലും അങ്ങോട്ട് തന്നേ പോവാം…ഫ്രണ്ട്സിന്റെ കാര്യത്തിൽ പണ്ടും ഞാൻ പൈസ നോക്കാറില്ല… എനിക്ക് അയച്ചുതരുന്നതിൽ ചേച്ചിമാരും….