ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

അങ്ങനെ ഞങ്ങൾ രണ്ടു പേരും തല്ലുകൂടുന്നതിന്റെ ഇടയിലാണ് കാർ പെട്ടെന്ന് നിന്നത്… ഞങ്ങൾ ഒരേ സമയം ചേച്ചിയേ നോക്കി…

 

“ഇറങ്…. വീടെത്തി, ബാക്കി അവിടേ ചെന്നിട്ട് മതി….”

 

ചേച്ചി ഞങ്ങളെ നോക്കി പറഞ്ഞു…

 

ഞാൻ കല്ല്യാണിയേ തുറിച്ചു നോക്കി ശേഷം കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങി… അപ്പോഴേക്കും കല്ല്യാണിയും എന്റൊപ്പം ഓടി വന്ന് കൈകോർത്തു പിടിച്ച് നടക്കാൻ തുടങ്ങി….

 

“വേദനിച്ചോ…. ”

 

അവൾ നടക്കുന്നതിനിടയിൽ കളിയാക്കി ചോദിച്ചു…

 

“പൊന്നു മോളേ രാത്രിയാവട്ടെ… നിന്നേ കൊണ്ട് തന്നെ ഞാൻ അത് തീറ്റിക്കും…”

 

ഒരു വില്ലനെ പോലേ ഞാൻ ചിരിച്ചു… 😏

 

“ഓ… പിന്നേ… അതും പറഞ്ഞ് നീ വാ… നേരെത്തെ തന്ന പോലേ വീണ്ടും ഒരു കടി കൂടി അങ്ങ് വച്ച് തരും ഞാൻ…….”

 

അതു പറഞ്ഞശേഷം കല്ല്യാണി അവളുടെ പാൽപ്പല്ലുകൾ കാണിച്ചുകൊണ്ട് ചിരിച്ചു….

 

“കല്ലൂസേ…. സുഖമാണോ….. ”

 

വീട് എത്തുന്നതിന്റെ ഇടയിലാണ് ഞങ്ങൾ ആ വിളി ശബ്ദം കേട്ടത്….

 

പരിചയമുള്ള നല്ല വൃത്തികെട്ട ശബ്ദം

 

ഞാൻ ചുറ്റുമോന്ന് നോക്കി…. ഓഹ് ഈ കഴുവേറിയായിരുന്നോ….

 

ഇവനാണ് ആദർശ് തൊട്ട അപ്പുറത്തെ വീട്ടിലാണ് താമസം അവനേ കുറിച്ച് പറയുകയാണെങ്കിൽ ഒരു മൈരൻ….

 

ഇത്രയും വലിയ മതിലൊക്കെ വലിഞ്ഞുകേറിയ ഇവനേ സമ്മതിക്കണം….എന്നാലും എന്നോടല്ല അവന്റെ ചോദ്യം… എന്തൊക്കെത്തരം മലരന്മാരാണ് ഈ കൊച്ചു കേരളത്തിൽ ജീവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *