ജാതകം ചേരുമ്പോൾ 21
Jaathakam Cherumbol Part 21 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
https://i.imghippo.com/files/ArwK2768VSM.png
https://www.imghippo.com/i/ArwK2768VSM.png
“അവനും അവന്റെ കുടുംബവും എല്ലാവരും മരിച്ചു… അല്ല കൊന്നു എന്ന് വേണം പറയാൻ…. ഇനി അവരുടെ കുടുംബത്തിൽ മായ മാത്രമേ ബാക്കിയുള്ള…”
😳
“കൊന്നു എന്നോ….?ആര്….?”
“മായ….., അവളാ നിങ്ങളേ രണ്ടു പേരെയും രക്ഷിച്ചേ….”
“മായയോ…..എങ്ങനെ…?”
എന്റെ അമ്പരപ്പ് അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല….
“അതറിയാതോണ്ടല്ലോ നിന്നോട് ഞാൻ ചോദിച്ചത്….”
ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ…. ബോധം പോയ എന്നോട് ഇത് വല്ലോം ചോദിച്ചിട്ട് കാര്യമുണ്ടോ…
മായയുടെ അമ്മയുടെ നിലവിളി വീണ്ടും എന്റെ കാതിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി…
അന്നവിടെ എന്താണ് സംഭവിച്ചത്…. ഹോ ബോധം പോവാൻ കണ്ടൊരു നേരം…. 😐
ഞാൻ എനിക്കറിയില്ല എന്ന ഭാവത്തിൽ അരുണിനേ നോക്കി തലയാട്ടി….
“അപ്പോ കല്ലുവിന് മാത്രമേ അന്നവിടെ സംഭവിച്ചത് എന്നറിയൂ….”
അവൻ ആരോടെന്നില്ലാതെ പറഞ്ഞു….
ശേഷം വീണ്ടും തുടർന്നു…
“””””””അന്ന് രാവിലെ നീ ദേവുവിനോട് പറഞ്ഞ കാര്യം അവൾ എന്നോട് വന്ന് പറഞ്ഞായിരുന്നു…. അവൾ ഒറ്റ കാര്യമാണ് അന്ന് എന്നോട് ആവശ്യപ്പെട്ടത്… അത് എന്ത് തന്നെയായാലും രാജീവനേ കണ്ടുപിടിക്കണമെന്നായിരുന്നു…… കല്ലുവിന്റെ കാര്യത്തിൽ എനിക്കും റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല….