“ ഓക്കേ ആലം “
അയാൾ അവിടുന്ന് പോയി കഴിഞ്ഞപ്പോൾ, അവൾ ഡോർ ലോക്ക് ചെയ്തിട്ട് ബെഡിലേക്ക് കിടന്നു. നല്ല ക്ഷീണം ഉള്ളതുകൊണ്ടുതന്നെ അവൾ ഉറക്കത്തിലേക്ക് പെട്ടെന്ന് തന്നെ വീണു.
വൈകുന്നേരം ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉണർന്നത്. അവൾ ഉറക്ക പിച്ചയിൽ എണിറ്റു വാതിൽ തുറന്നു നോക്കി, രാവിലെ അവളെ pick ചെയ്ത ആലം ആയിരുന്നു അത് അവൻ അവളെ നോക്കി
“ ഹായ് മേഡം, ക്ഷീണമൊക്കെ മാറിയോ “
“ ആ അതെ, “
“ എന്നാൽ എവിടൊക്കെയോന്ന് കാണാം “
“ ആ, അതിനു മുൻപ് ഞാനൊന്ന് ഫ്രഷ് ആകട്ടെ “
“ ഓക്കേ മേഡം, ഞാൻ താഴെ കാണും “
“ ഓക്കേ “
അയാൾ പോയി കഴിഞ്ഞതിനു ശേഷം അവൾ ഡോർ ലോക്ക് ചെയ്തിട്ട്, ബാത്‌റൂമിൽ കയറി നല്ലൊരു കുളി പാസ്സാക്കി, ഡ്രെസ്സൊക്കെ മാറീട്ട് അവൾ താഴേക്ക് നടന്നു കാറിൽ കയറി, ആലം കാർ പതിയെ ഓടിക്കാൻ തുടങ്ങി. അവൾ പോകുന്ന വഴിയെല്ലാം വീഡിയോ എടുത്തു കൊണ്ടേ ഇരുന്നു. ആലം അവളോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. അവളും അതിനു മറുപടി പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അന്നത്തെ ദിവസം അവളെ തിരികെ ഹോട്ടലിൽ ആക്കിട്ടു പോകുന്നതിനു മുൻപ് ആലം പറഞ്ഞു
“ മേഡം, എന്റെ ജോലി കഴിഞ്ഞു,”
“ അയ്യോ, അതെന്താ അങ്ങനെ പറഞ്ഞത് “
“ മേഡം, ഏജൻസി പറയുന്നത് ഒറ്റ ദിവസത്തെ ജൂർണി ആണ് “
“ അങ്ങനെയാണോ “
“ അതെ “
“ അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് “
“ മേഡം ഏജൻസി പറയുന്നതേ കേൾക്കാൻ പറ്റാത്തോളു”
“ ശോ, എനിക്കിവിടെ explore ചെയ്യാൻ പറ്റിയില്ലല്ലോ “
“ അങ്ങനെയാണേൽ ഞാൻ ഒരാളെ തരാം, അയാൾക്ക് ക്യാഷ് കൊടുക്കേണ്ടി വരും “