വല്ലാതെ പേടിച്ചിട്ടുണ്ട്. ഒന്നും മനസ്സിലാക്കാനുള്ള ബോധത്തിലേക്ക് വന്നിട്ടും ഇല്ല.
‘എടാ…….’
പ്രശ്നമാണ്… വിങ്ങി വിങ്ങി നിൽക്കുന്നു. ഞാൻ താഴേക്കൂടിയും കൂടി കൈയ്യിട്ട് രണ്ട് കൈ കൊണ്ടും ചുറ്റിപ്പിടിച്ച് ഞെക്കി ചേർത്ത് പിടിച്ചു. ഫാസ്റ്റ് ആയി എങ്ങലടിച്ച് കരയുന്നത് പോലെ ശ്വാസമെടുക്കുന്നു…. ചങ്ക് വല്ലാതെ മിടിക്കുന്നു… ഒന്നൂല്ലൊന്നൂല്ലൊന്നൂല്ലാ….
കെട്ടിപ്പിടുത്തം മുറുക്കി അറിയാതെ പറഞ്ഞു പോയി.
ഒന്ന് ചെറുതായി റിലാക്സ് ആയി കണ്ണ് തുറന്ന് അനങ്ങാതെ കിടക്കുകയാണ്, കാര്യങ്ങൾ പ്രോസസ് ചെയ്യാൻ…
A few Moments Later…
“ഞാൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ?” (Volume Level:1)
“Mm…”
“പക്ഷെ……”
.
.
.
.
“ഞാൻ എടുത്തോണ്ട് വന്നതാ.”
.
.
“എപ്പൊ?”
“എനിക്ക് കാണാതെ വട്ട് പിടിക്കുന്നത് പോലെ തോന്നി… ഉറക്കവും വന്നില്ല…”
ദേ പൊട്ടി… പെട്ടെന്നെന്നെ തിരിച്ചും കെട്ടിപ്പിടിച്ചിട്ട് മുഖം താഴ്ത്തി. വലിയ ശ്വാസമെടുത്ത് കരയുന്നു. 33.67666% ബോധമേ ഉള്ളൂ.
“എന്താന്നേ…” നെറ്റിയിൽ ഉമ്മ കൊടുത്ത് ഞാൻ ചോദിച്ചു.
No response. Karachil intensifies.
“അമ്മപ്പൊന്നേ…”
വിതുമ്പിക്കൊണ്ട് ഞാൻ വിളിച്ച അതേ ഈണത്തിൽ മറുപടി… “Mmmmm…”
“അമ്മക്കുഞ്ഞേ…”
“എന്തോ………” (കരഞ്ഞ് കൊഞ്ചിക്കൊണ്ട്… ഞെട്ടൽ, പേടി സ്നേഹം, വിഷമം, കുറ്റബോധം, സന്തോഷം.. ഇത്രയും ഐറ്റംസ് കൃത്യമായി മിക്സ് ചെയ്ത ഒരു ലക്ഷ്വറി പെർഫ്യൂം പോലെ തോന്നി എനിക്ക് ഈ “എന്തോ”)
“ഉമ്മ വേണോ?”