തോളിലൂടെ പുറകിലേക്ക് നീണ്ടു കിടക്കുന്ന പുതപ്പ് പതിയെ വലിച്ച് ടൈറ്റ് ചെയ്ത് പിടിച്ചു. കണക്ക് കൂട്ടൽ പോലെ 3 മിനിറ്റ് കൊണ്ട് ഞാൻ വലിച്ച് പിടിച്ചിരിക്കുന്ന സൈഡിലേക്ക് ചെരിയാൻ തുടങ്ങി… എൻ്റെ വലത് കൈ പെണ്ണിൻ്റെ കാൽ മുട്ടിൻ്റെ പുറകിലും ഇടത് കൈ വയറിൻ്റെ ടോപ് ലെവലിൽ പുറകിലും ആയി ഞാൻ പൊസിഷൻ ചെയ്തു.
കൈയ്യിലേയ്ക്ക് കിടന്ന് കഴിഞ്ഞ് കുറച്ച് നേരം വെയ്റ്റ് ചെയ്തു, ഒന്ന് സെറ്റ് ആവാൻ. പതുക്കെ എടുത്ത് പൊക്കി. ബെഡ്ഡിൽ നിന്ന് ടച്ച് വിട്ടപ്പോൾ ഒന്നനങ്ങി. ഞാൻ പിന്നെയും കുറച്ച് നേരം അനങ്ങാതെ നിന്നു. 50 കിലോ തികച്ചില്ല, എങ്കിലും ഇങ്ങനെ അധികനേരം സ്റ്റെഡി ആയി ഹോൾഡ് ചെയ്യുന്നത് റ്റാസ്ക് ആണ്. വർക്ക് ഔട്ട് ചെയ്ത് തുടങ്ങേണ്ടിയിരിക്കുന്നു.
പതിയെ ബെഡ്ഡിൽ ടച്ച് ചെയ്ത് പിടിച്ച് സപ്പോർട്ട് കൊടുത്ത് പിന്നെയും റിലാക്സ് ആവുന്നത് വരെ വെയ്റ്റ് ചെയ്തിട്ട് ഞാൻ പതുക്കെ നടന്നു. ഒരു ക്യാമറാ സ്റ്റേബിലൈസറിൻ്റെ കൃത്യതയോടെ. പാതി തുറന്ന് കിടന്ന എൻ്റെ റൂമിൻ്റെ വാതിൽ മുഴുവനായി തുറക്കാൻ ഞാൻ എൻ്റെ കാൽ ഉപയോഗിച്ചപ്പോഴുണ്ടായ ഇളക്കത്തിൽ മീശമാധവനിൽ മയിൽപ്പീലി വയറിൽ തൊടുമ്പോൾ കാവ്യ ഇട്ടത് പോലെയൊരു ശബ്ദം അമ്മക്കുഞ്ഞ് പുറപ്പെടുവിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു. വീണ്ടും ഒരു മിനിറ്റ് സ്റ്റിൽ ആയേ പറ്റൂ. കൈ ചെറുതായി വിറയ്ക്കാൻ തുടങ്ങുന്നുണ്ട്.
ഒരു തരത്തിൽ എൻ്റെ ബെഡ്ഡിൽ കൊണ്ട് വന്ന് സോഫ്റ്റ് ആയി വച്ചിട്ട് ഞാൻ കുറച്ച് മാറി നിന്ന് വലിയൊരു ശ്വാസം എടുത്തു. ൻ്റമ്മോ……… ഹൊ..